കൊണ്ടോട്ടി: ഹജ്ജിന് പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും ക്വോട്ടയിൽ കേരളത്തിന് സീറ്റില്ല. സർക്കാർ ക്വോട്ടയിൽ പ്രധാനമന്ത്രിക്ക് 75 സീറ്റും വകുപ്പ് മന്ത്രിക്ക് 50 സീറ്റുമാണ് അനുവദിച്ചിരിക്കുന്നത്.
125 സീറ്റുകളിൽ അവസരം ലഭിച്ചവരുടെ പട്ടിക ഞായറാഴ്ച കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രിയുടെ 75 സീറ്റില്‍, കൂടുതല്‍ ലഭിച്ചത് ഉത്തര്‍പ്രദേശിനാണ് -28 സീറ്റ്. രാജസ്ഥാന്, ഡൽഹി എന്നിവക്ക് 12 സീറ്റും മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവക്ക് എട്ട് വീതം സീറ്റുമാണ് ലഭിച്ചത്. ന്യൂനപക്ഷ മന്ത്രാലയത്തിന് അനുവദിച്ച 50 സീറ്റിൽ 16ഉം ഡൽഹിക്കാണ്. ഉത്തര്‍പ്രദേശിന് ഏഴും രാജസ്ഥാന് ആറും ഗുജറാത്തിന് അഞ്ചും സീറ്റ് ലഭിച്ചു.
സർക്കാർ ക്വോട്ടയിൽ 300 സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് നൂറും ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് 75ഉം ന്യൂനപക്ഷ വകുപ്പ് മന്ത്രിക്ക് 50 സീറ്റുമാണുള്ളത്. ഉപരാഷ്ട്രപതിക്ക് അനുവദിച്ച ക്വോട്ടയിൽ കേരളത്തിൽനിന്ന് രണ്ട് പേർക്ക് അവസരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.