തിരുവനന്തപുരം: കേരളത്തില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തിയ എല്ലാ ഹജ്ജ് തീർഥാടകര്‍ക്കും യാത്രാ പാസ് (നുസുക് കാര്‍ഡ്) അനുവദിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചു. യാത്ര പാസ് ലഭിക്കാത്ത പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വിദേശകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രിമാര്‍ക്കും സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ പാസ് നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. തീർഥാടകര്‍ക്ക് പുറത്തിറങ്ങാനും വിവിധ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും യാത്രാ പാസ് ആവശ്യമാണ്.
ഇത്തവണ കേരളത്തില്‍ നിന്ന് 18201 പേരാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി സൗദിയില്‍ എത്തിയത്. ഇതില്‍ 10792 പേര്‍ സ്ത്രീകളാണ്. ആദ്യമായാണ് ഇത്രയധികം പേര്‍ കേരളത്തില്‍നിന്ന് ഹജ്ജ് നിര്‍വഹിക്കുന്നത്.'-കോഴിക്കോട്, കണ്ണൂര്‍, കൊച്ചി വഴിയാണ് തീർഥാടകര്‍ യാത്ര തിരിച്ചത്. ഹജ്ജ് കർമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂലൈ ആദ്യവാരം തീർഥാടകര്‍ മടക്കയാത്ര തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.