ചത്ത പല്ലി, ഹാൻസ്​, ബീഡിക്കുറ്റി; പരിശോധിച്ച ശർക്കരയിൽ പകുതിയും ഗുണനിലവാരമില്ല -സപ്ലൈകോ

കൊച്ചി: ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ബീഡിക്കുറ്റിയും ഹാൻസും കണ്ടെത്തിയ സാഹചര്യത്തിൽ സപ്ലൈകോ ശർക്കര ലോഡുകൾ ലാബുകളിൽ പരിശോധന നടത്തി. ഇതിൽ പകുതി സാമ്പിളുകൾക്കും ഗുണനിലവാരമില്ലെന്ന്​ കണ്ടെത്തിയതായി സപ്ലൈകോ സി.എം.ഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു.

500 ലോഡ് ശർക്കരയിൽ സംശയം തോന്നിയ 71 ലോഡിൻെറ സാമ്പിളുകളാണ്​ പരിശോധിച്ചത്​. ഇതിൽ 35 എണ്ണത്തിനും ഗുണനിലവാരം കുറവാണെന്നാണ്​ കണ്ടെത്തൽ. എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകളിലാണ്​ ഇവ പരിശോധനാവിധേയമാക്കിയത്​. 36 സാമ്പിളുകൾ മാത്രമാണ്​ ഗുണനിലവാരം പുലർത്തുന്നതായി തെളിഞ്ഞത്​. ഗുണനിലവാരമില്ലാത്ത ശർക്കര ലോഡുകൾ ഡിപ്പോ മാനേജർമാർ തിരിച്ചയച്ചതായും എം.ഡി അറിയിച്ചു.

റേഷന്‍കടകള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത പല്ലിയും ബീഡിക്കുറ്റിയും ഹാൻസും കണ്ടെത്തിയിരുന്നു. തമിഴ്​നാട് അടക്കമുള്ള അന്യസംസ്​ഥാനങ്ങളിൽ നിന്നാണ്​ സര്‍ക്കാര്‍ ഓണക്കിറ്റിലേക്കുള്ള ശര്‍ക്കര വാങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.