കൊച്ചി: ഹാള്‍മാര്‍ക്കിങ്ങും ബി.ഐ.എസ് രജിസ്ട്രേഷനും ഇല്ലാത്തതിെൻറ പേരിൽ ഒരുമാസത്തേക്ക് വ്യാപാരികൾക്കെതിരെ നടപടി പാടില്ലെന്ന് ഹൈകോടതി. ഹാൾ മാർക്കിങ്ങും രജിസ്ട്രേഷനും പൂർത്തീകരിക്കാത്തവർ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലവും ലോക്ഡൗണും മൂലം ഹാൾമാർക്കിങ് രജിസ്േട്രഷൻ നടപടി പൂർത്തീകരിക്കാനായില്ലെന്നും കൂടുതൽ സമയം അനുവദിക്കാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് ചില വ്യാപാരികൾ നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
ഈ മാസം 15 മുതലാണ് ഹാൾമാർക്കിങ്ങും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻേഡർഡ്സ് (ബി.ഐ.എസ്) രജിസ്േട്രഷനും രാജ്യത്ത് നിർബന്ധമാക്കിയത്. രജിസ്ട്രേഷനും ഹാൾമാർക്കിങ്ങുമില്ലെങ്കിൽ ഒരുലക്ഷം വരെ പിഴയും ഒരു വർഷം വരെ തടവുമടക്കം ശിക്ഷനടപടികളെടുക്കുന്ന സാഹചര്യമുണ്ടെന്നും സംസ്ഥാനത്ത് ഇതിന് മതിയായ സൗകര്യമില്ലാത്ത സാഹചര്യത്തിൽ സമയം നീട്ടണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, കേരളത്തിൽ 73 അംഗീകൃത ഹാൾമാർക്കിങ് കേന്ദ്രങ്ങളുണ്ടെന്നും രജിസ്ട്രേഷന് ഓൺലൈനിൽ അപേക്ഷിക്കാൻ സൗകര്യമുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പദ്ധതി നടപ്പാക്കാൻ മതിയായ സമയം അനുവദിച്ചിട്ടുണ്ട്. ഇനി നീട്ടാനാവില്ലെന്നും വ്യക്തമാക്കി.
വിൽക്കുന്ന സ്വർണത്തിന് 100 ശതമാനം ഗുണമേന്മ ഉറപ്പാക്കുകയാണ് ഹാൾമാർക്കിങ് നിർബന്ധമാക്കിയതിെൻറ ലക്ഷ്യമെന്ന് കോടതി പറഞ്ഞു. സ്വർണ വിൽപനമേഖലയിൽ തുടരാൻ ഈ വ്യവസ്ഥ പാലിച്ചേ പറ്റൂ. ഇതിന് മതിയായ സമയം അനുവദിച്ച സാഹചര്യത്തിൽ ഇനിയും നീട്ടാൻ ഉത്തരവിടാനാകില്ല. അതേസമയം, ലോക്ഡൗൺ മൂലം വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നെന്ന വസ്തുത പരിഗണിക്കാതിരിക്കാനുമാവില്ല. തുടർന്നാണ് ഒരുമാസത്തേക്ക് നടപടി പാടില്ലെന്ന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.