കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിെൻറ കൈവെട്ടിയ കേസിൽ രണ്ടാം ഘട്ട വിചാരണ 2021 ഏപ്രിൽ 16ന് ആരംഭിക്കും. എം.കെ. നാസർ, ഷഫീഖ്, നജീബ്, സജിൽ, അസീസ് ഓടക്കാലി, മുഹമ്മദ് റാഫി, ടി.പി. സുബൈർ, എം.കെ. നൗഷാദ്, മൻസൂർ, പി.പി. മുഹമ്മദ് കുഞ്ഞ്, പി.എം. അയൂബ് എന്നിവരാണ് വിചാരണ നേരിടുന്നത്.
ഇവർക്കെതിരെ പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി അനിൽ ഭാസ്കർ കുറ്റം ചുമത്തി. ഒന്നാം പ്രതിയായ അശമന്നൂർ നൂലേലി മുടശ്ശേരി സവാദ് മാത്രമാണ് ഇനി പിടിയിലാവാനുള്ളത്. സവാദിെൻറ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജോസഫും കുടുംബവും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണ് കേസ്.
പ്രതികൾക്കെതിരെ വധശ്രമം, അന്യായമായി സംഘംചേരൽ, ഗുരുതരമായി മുറിവേൽപിക്കൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ആയുധ നിയമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പ്രോസിക്യൂഷനു വേണ്ടി എൻ.ഐ.എ സ്പെഷൽ പ്രോസിക്യൂട്ടർ പി.ജി. മനു ഹാജരായി. വിസ്തരിക്കാനുള്ള സാക്ഷികളുടെ പട്ടികയും തീയതികളും ജനുവരി അഞ്ചിന് നിശ്ചയിക്കും.
2010 ജൂലൈ നാലിനാണ് അധ്യാപകനെ ആക്രമിച്ചത്. ആദ്യ ഘട്ട വിചാരണ പൂർത്തിയാക്കിയ 2015ൽ 31 പ്രതികളെ വിചാരണ ചെയ്തതിൽ 13 പേരെ ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.