Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈവെട്ട്​ കേസ്:...

കൈവെട്ട്​ കേസ്: രണ്ടാംഘട്ട വിചാരണ ഏപ്രിൽ 16 മുതൽ

text_fields
bookmark_border
കൈവെട്ട്​ കേസ്: രണ്ടാംഘട്ട വിചാരണ ഏപ്രിൽ 16 മുതൽ
cancel

കൊ​ച്ചി: തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​െൻറ കൈ​വെ​ട്ടി​യ കേ​സി​ൽ ര​ണ്ടാം ഘ​ട്ട വി​ചാ​ര​ണ 2021 ഏ​പ്രി​ൽ 16ന് ​ആ​രം​ഭി​ക്കും. എം.​കെ. നാ​സ​ർ, ഷ​ഫീ​ഖ്, ന​ജീ​ബ്, സ​ജി​ൽ, ‌അ​സീ​സ് ഓ​ട​ക്കാ​ലി, മു​ഹ​മ്മ​ദ് റാ​ഫി, ടി.​പി. സു​ബൈ​ർ, എം.​കെ. നൗ​ഷാ​ദ്, മ​ൻ​സൂ​ർ, പി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞ്, പി.​എം. അ​യൂ​ബ് എ​ന്നി​വ​രാ​ണ്​ വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്.

ഇ​വ​ർ​ക്കെ​തി​രെ പ്ര​​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി ജ​ഡ്​​ജി അ​നി​ൽ ഭാ​സ്​​ക​ർ കു​റ്റം ചു​മ​ത്തി. ഒ​ന്നാം പ്ര​തി​യാ​യ അ​ശ​മ​ന്നൂ​ർ നൂ​ലേ​ലി മു​ട​ശ്ശേ​രി സ​വാ​ദ് മാ​ത്ര​മാ​ണ് ഇ​നി പി​ടി​യി​ലാ​വാ​നു​ള്ള​ത്. സ​വാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ സം​ഘം ജോ​സ​ഫും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ചെ​ന്നാ​ണ്​ കേ​സ്.

പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം, അ​ന്യാ​യ​മാ​യി സം​ഘം​ചേ​ര​ൽ, ഗു​രു​ത​ര​മാ​യി മു​റി​വേ​ൽ​പി​ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ആ​യു​ധ നി​യ​മം, സ്‌​ഫോ​ട​ക വ​സ്‌​തു നി​രോ​ധ​ന നി​യ​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി എ​ൻ.​ഐ.​എ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ പി.​ജി. മ​നു ഹാ​ജ​രാ​യി. വി​സ്ത​രി​ക്കാ​നു​ള്ള സാ​ക്ഷി​ക​ളു​ടെ പ​ട്ടി​ക​യും തീ​യ​തി​ക​ളും ജ​നു​വ​രി അ​ഞ്ചി​ന്​ നി​ശ്ച​യി​ക്കും.

2010 ജൂ​ലൈ നാ​ലി​നാ​ണ്​ അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ച്ച​ത്. ആ​ദ്യ ഘ​ട്ട വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ 2015ൽ 31 ​പ്ര​തി​ക​ളെ വി​ചാ​ര​ണ ചെ​യ്​​ത​തി​ൽ 13 പേ​രെ ശി​ക്ഷി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hand chopped caseProfessor TJ Joseph
News Summary - Hand chopped case: Second phase hearing from April 16
Next Story