കൊച്ചി: കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് പ്രകടനപത്രികയിലെ പരിസ്ഥിതി വാഗ്ദാനങ്ങൾ അട്ടിമറിച്ചുവെന്ന് സർക്കാറിെൻറ പ്രവർത്തന പുരോഗതി വിലയിരുത്തൽ കൈപ്പുസ്തകം. ഖനനം പൊതു ഉടമസ്ഥതയിലാക്കുമെന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനം പാലിച്ചിെല്ലന്ന് മാത്രമല്ല വൻതോതിൽ അനധികൃത ഖനനം തുടരുന്നതിന് അവസരമൊരുക്കി. ഖനന നിയന്ത്രണത്തിലുള്ള പഞ്ചായത്തിെൻറ അധികാരം എടുത്തു കളഞ്ഞു.
ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കി ചുരുക്കി. സര്‍ക്കാര്‍ പാട്ട ഭൂമിയില്‍നിന്ന് ഖനനം സാധ്യമാക്കി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 10,000ലധികം ക്വാറികള്‍, അവരുടെ മാഫിയ ബന്ധങ്ങള്‍, അവരുമായുള്ള ഉദ്യോഗസ്ഥ, രാഷ്ട്രീയ കൂട്ടുകെട്ടുകൾ ശക്തമായി. ഒരു തരത്തിലുമുള്ള വനം കൈയേറ്റവും അനുവദിക്കില്ലെന്നതായിരുന്നു പ്രടകനപത്രികയിലെ മറ്റൊരു വാഗ്ദാനം. ഗാഡ്ഗില്‍ കമീഷന് നിർദേശങ്ങൾ പരിഗണിച്ചേയില്ല.
തോട്ടങ്ങളിലെ മരങ്ങള്‍ മുറിക്കാന്‍ റവന്യൂ വകുപ്പ് അനുമതിനൽകി ഉത്തരവിറക്കി. ഹാരിസന്സ് അടക്കമുള്ള വിദേശകമ്പനികളുടെ ഭൂമിയിൽനിന്ന് മരങ്ങൾ മുറിക്കാൻ അനുമതി നൽകി. അതോടൊപ്പം മരങ്ങൾ മുറിക്കുമ്പോൾ അടക്കേണ്ട സീനിയറേജ് വനംവകുപ്പ് ഇളവുനൽകി കമ്പനികളെ സഹായിച്ചു.
ഇടുക്കിയിലെ കുറുഞ്ഞി താഴ്വരയിലെ മരങ്ങളും മുറിച്ചു. മീനങ്ങാടി കാര്‍ബണ്‍ രഹിത പഞ്ചായത്ത് മരം മുറിക്ക് കുപ്രസിദ്ധി നേടി. വന്യജീവി സേങ്കതങ്ങൾക്ക് ഒന്നുമുതല്‍ 15 കിലോമീറ്റർ വരെ വനാതിർത്തിയില്‍നിന്നുള്ള ബഫർസോൺ നിയന്ത്രണങ്ങള്‍ ഒരുകിലോമീറ്ററിനുള്ളില്‍ ഒതുക്കി. വയനാട്ടില്‍ അവശേഷിച്ച 13,000 ഈട്ടി മരങ്ങള്‍ക്കാണ് കോടാലിവീണത്.
വനം സംരക്ഷിച്ചിരുന്ന ആദിവാസി കുടുംബങ്ങളെ വനഭൂമിയിൽനിന്ന് കുടിയിറക്കി അവർ അഭയാർഥികളായി. നീര്‍ത്തടങ്ങള്‍ നിലനിർത്തേണ്ട നീരുറവകളെ സംരക്ഷിക്കേണ്ട കുന്നുകള്‍ വ്യാപകമായി തകർത്തു. വര്‍ധിച്ചുവരുന്ന ജലക്ഷാമവും അതുണ്ടാക്കുന്ന പ്രതിസന്ധികളും പരിഹരിക്കാനുള്ള പദ്ധതികളോട് സര്‍ക്കാര്‍ മുഖംതിരിച്ചു. വന്യജീവി സങ്കേതങ്ങൾക്ക് ഒന്നുമുതല്‍ 15 കിലോമീറ്റർ വരെ വനാതിർത്തിയില്‍നിന്നുള്ള ബഫർസോൺ നിയന്ത്രണങ്ങള്‍ ഒരുകിലോമീറ്ററിനുള്ളില്‍ ഒതുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.