തിരുവനന്തപുരം: സ്ത്രീപീഡന പരാതിയിൽ ഇടെപട്ട എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ലോകായുക്തയിൽ ഹരജി. വിവരാവകാശ പ്രവർത്തകൻ നവാസാണ് പരാതി സമർപ്പിച്ചത്.
മന്ത്രി ശശീന്ദ്രൻ അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയതായും മന്ത്രിയായി തുടരാൻ അവകാശമില്ലെന്നും പരാതിയിൽ പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യസാക്ഷിയായി വിസ്തരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
കുണ്ടറയിൽ പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്തുതീർക്കണെമന്ന് ശശീന്ദ്രൻ ആവശ്യപ്പെട്ടതാണ് വിവാദമായത്. കഴിഞ്ഞ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രൻ മാധ്യമപ്രവർത്തകയോട് പരിധിവിട്ട് സംസാരിച്ചതിെൻറ പേരിൽ രാജിവെച്ചിരുന്നെന്ന കാര്യവും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.