കോഴിക്കോട്: വനിതാ ചലച്ചിത്ര മേളക്കിടെ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലമണിക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു കുഞ്ഞിലയുടെ 'അസംഘടിതർ'. കോഴിക്കോട്ടെ കോളാമ്പിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ 'അസംഘടിതർ'ക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല.
സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്. ഉള്ളതെല്ലാം വിറ്റുപെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നിപ്പോവുകയാണ് -ഹരീഷ് പേരടി പറഞ്ഞു.
'കുഞ്ഞില, കെ.കെ. രമ, ആനി രാജ.. രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകൂട ഫാഷിസത്തിൽ, അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ. ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ. കോഴിക്കോട്ടെ കോളാമ്പിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ അസംഘടിതർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല.
അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് (പുതിയ കാലത്തെ ഭാഷ). ആ സിനിമയുടെ നന്മയെപറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്. അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കിവലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്.
ആൺ പെൺ വ്യത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപ്പഴം തിന്നു കൊണ്ടിരിക്കുകയാണ്. ഉള്ളതെല്ലാം വിറ്റുപെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്. സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങൾ...' -ഹരീഷ് പേരടി ഫേസ്ബുക്കിൽ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.