കൊച്ചി: പിണറായി വിജയനെ ലാവലിൻ കേസിലേക്ക് ബോധപൂർവം വലിച്ചിട്ടതാണെന്ന് തോന്നിപ്പിക്കുന്ന വാദമുഖങ്ങളാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽെവ ഹൈകോടതി മുമ്പാകെ ഉന്നയിച്ചത്. സി.ബി.െഎ ചിലരെ തിരഞ്ഞുപിടിച്ച് പ്രതിയാക്കുകയാണ് ചെയ്തത്. അല്ലായിരുന്നെങ്കിൽ സി.ബി.െഎയുടെ കുറ്റാരോപണം അനുസരിച്ച് കേസിൽ ഉറപ്പായും പ്രതിയാകേണ്ടിയിരുന്ന ചിലർ ഒഴിവാകില്ലായിരുന്നുവെന്നും വാദിച്ചു. പിണറായിക്കെതിരായ ഗൂഢാലോചന ആരോപണവും അഭിഭാഷകൻ പാടെ തള്ളി.
ലാവലിൻ കമ്പനിയുമായുള്ള ഇടപാടിൽ സി.എ.ജി റിപ്പോർട്ടിൽ പറയുന്ന കണക്കുകൾ ശരിയല്ലെന്ന് ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി. നിർമാണ കരാർ പോലെ കൃത്യമായ എസ്റ്റിമേറ്റ് നവീകരണ കരാറിൽ സാധ്യമല്ല. കുറ്റപത്രത്തിൽ എവിടെയും കൃത്യമായ നഷ്ടം പറയുന്നില്ല. നവീകരണത്തിന് സാധ്യതാ റിപ്പോർട്ടും ടെക്നിക്കൽ റിപ്പോർട്ടും തയാറാക്കിയില്ലെന്ന സി.ബി.ഐയുടെ കണ്ടെത്തലും അസത്യമാണ്. 1996 ഒക്ടോബറിലാണ് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയെൻറ നേതൃത്വത്തിൽ ഒരു സംഘം കാനഡ സന്ദർശിച്ചത്. കനേഡിയൻ ഏജൻസികളായ കനേഡിയൻ ഇൻറർനാഷനൽ ഡെവലപ്മെൻറ് അതോറിറ്റി (സിഡ), എക്സ്പോർട്ട് ഡെവലപ്മെൻറ് കാനഡ ( ഇ.ഡി.സി) എന്നിവയുമായി പിണറായിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് മലബാർ കാൻസർ സെൻററിന് ഫണ്ട് നൽകുന്ന കാര്യം ഉയർന്നുവന്നത്. സാമൂഹിക നവീകരണത്തിെൻറ ഭാഗമായ കാരുണ്യ പദ്ധതി എന്ന നിലക്കാണ് ഈ ഫണ്ട് നൽകാൻ ഏജൻസി തയാറായത്. ഇത് കെ.എസ്.ഇ.ബിയുമായി ലാവലിനുണ്ടാക്കിയ വാണിജ്യ കരാറിെൻറ ഭാഗമല്ല. സാമൂഹിക പദ്ധതിയുടെ ഭാഗമായ സഹായം വാണിജ്യ കരാറിെൻറ ഭാഗമാക്കിയാൽ സ്വതന്ത്ര രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകൾ വിവിധ സാമൂഹിക രാഷ്ട്രീയ കാരണങ്ങളാൽ ഏകപക്ഷീയമായി പിൻവലിക്കുന്ന സാഹചര്യവുമുണ്ട്.
ചർച്ചകളിലൂടെ കൂടുതൽ സഹായം ലഭ്യമാക്കാനാണ് പിണറായി കാനഡയിൽ പോയതെന്ന് രേഖകളിൽ വ്യക്തമാണ്. ഇതിനെ ഗൂഢാലോചനയായി കാണാൻ കഴിയില്ല. ഗൂഢാലോചനക്ക് പോകുന്നവർ സഹായങ്ങൾ ലഭ്യമാക്കേണ്ട ആവശ്യമില്ല. ലോകബാങ്കിെൻറ സഹായം നവീകരണ പദ്ധതിക്ക് ലഭിക്കില്ലെന്നു കണ്ടാണ് കനേഡിയൻ ഏജൻസികളുടെ സഹായം തേടിയത്. അങ്ങനെയെങ്കിൽ ചർച്ചകളിൽ പെങ്കടുത്ത കനേഡിയൻ ഹൈകമീഷണറും ഗൂഢാലോചനയിൽ പ്രതിയാവേണ്ടതാണ്.
ഇന്ത്യൻ ഉപകരണങ്ങൾ നവീകരണത്തിനായി വാങ്ങാൻ പണമില്ലെന്ന സ്ഥിതിയിൽ കനേഡിയൻ കമ്പനിയുടെ ഉപകരണങ്ങൾ അവരുടെ ധനസഹായത്തോടെ വാങ്ങുകയെന്ന നിലപാടാണ് സ്വീകരിച്ചത്. ഭെല്ലിൽനിന്ന് ഉപകരണങ്ങൾ വാങ്ങാൻ പണം നൽകാൻ ആളില്ലാത്തതായിരുന്നു തടസ്സം. ആഗോള ടെൻഡറാണ് വിളിച്ചിരുന്നതെങ്കിൽ പണി തുടങ്ങും മുേമ്പ പലിശ നൽകേണ്ട അവസ്ഥയുമുണ്ടായേനെ. ഏതെങ്കിലും തരത്തിലുള്ള നേട്ടം പിണറായി വിജയൻ ഉണ്ടാക്കിയതായി റിപ്പോർട്ടിലില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമം നിലനിൽക്കുകയില്ലെന്നും ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.