കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശത്തിെൻറ പേരിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താൻ കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ.വി. ജോര്‍ജിന് വനിത കമീഷൻ നിർദേശം. തുടർന്ന് സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ പി.സി. ഹരിദാസൻ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി.
ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയുടെ മൊഴി കോട്ടക്കലിലെ വീട്ടിലെത്തിയും സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നി അടക്കമുള്ള നേതാക്കളുടെ മൊഴി ഫോണിലൂടെയുമാണ് രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ട് വനിതാ കമീഷന് ഉടന്‍ കൈമാറുമെന്നാണ് വിവരം. അതിന് ശേഷമാവും എം.എസ്.എഫ് പ്രസിഡൻറ് പി.കെ. നവാസിനെതിരെയും മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെതിരെയും കേസ് എടുക്കുന്ന കാര്യത്തില്‍ വനിത കമീഷൻ തീരുമാനമെടുക്കുക.
ലീഗ് നേതൃത്വത്തിെൻറ നിര്‍ദേശപ്രകാരം പാണക്കാട് മുനവ്വറലി തങ്ങള്‍ ഹരിത നേതാക്കളായ മുഫീദ തെസ്നിയുമായും നെജ്മ തബ്ഷീറയുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടാക്കാനായില്ല. നവാസിനെതിരെ നടപടിയെടുത്താല്‍ മാത്രമേ പരാതി പിന്‍വലിക്കൂവെന്ന നിലപാടിൽ ഹരിതനേതാക്കള്‍ ഉറച്ചുനിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.