പത്തനംതിട്ട: ഹാരിസൺസ് മലയാളം കേസിൽ സർക്കാർ വാദങ്ങൾ സുപ്രീംകോടതിയും തള്ളിയതോടെ ഭൂപരിഷ്കരണ നിയമം അടക്കം ഭൂമി വിഷയത്തിൽ സംസ്ഥാനത്ത് അടിസ്ഥാന ശിലയായ നാലുനിയമങ്ങൾ അപ്രസക്തമാകുന്നു.
സംസ്ഥാന നിയമസഭ പാസാക്കിയ 1955ലെ ഇടവകകളുടെ അവകാശം ഏറ്റെടുക്കൽ നിയമം, 1957ലെ ഭൂസംരക്ഷണ നിയമം, 1963ലെ കേരള ഭൂപരിഷ്കരണ നിയമം, 1980ലെ കേരള ഗ്രാൻറ്സ് ആൻഡ് ലീസ് (മോഡിഫിക്കേഷൻ ഒാഫ് റൈറ്റ്സ്) എന്നിവയാണ് നിഷ്പ്രഭമാകുന്നത്. ഇതോടെ സർക്കാർ ഭൂമി ൈകേയറ്റങ്ങൾ ഒഴിപ്പിക്കാൻ നിലവിലെ നിയമങ്ങൾ പോരാത്ത അവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങും.
മൂന്നാർ ൈകയേറ്റം അടക്കം സർക്കാർ ഭൂമി ൈകയേറ്റങ്ങളിൽ ഭൂസംരക്ഷണ നിയമമാണ് സർക്കാർ പ്രയോഗിക്കുന്നത്. ഹാരിസൺസ് കേസിലെ വിധി ചൂണ്ടിക്കാട്ടി ഇനി ൈകയേറ്റക്കാർക്കെല്ലാം സർക്കാർ നീക്കത്തെ പ്രതിരോധിക്കാനാവും. ഇതുമറികടക്കാൻ സർക്കാർ എന്തു ചെയ്യുമെന്നത് വൻകിടക്കാരുടെ ഭൂമി ഏറ്റെടുക്കലിൽ നിർണായകമാകുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹാരിസൺസ് കേസിൽ സർക്കാർ വാദങ്ങൾ ഹൈകോടതി തള്ളിയതോടെ വ്യാജ ആധാരങ്ങളും റവന്യൂ രേഖകളും നിർമിച്ച് കൈയേറ്റം നടത്തിയ ആരുടെയും ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാനത്ത് നിലവിലുള്ള ഒരു നിയമപ്രകാരവും കഴിയിെല്ലന്ന സ്ഥിതി വരുമെന്ന് ചൂണ്ടിക്കാട്ടി റവന്യൂ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
1964 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷൻ 72(ഒന്ന്) പ്രകാരം വിദേശ കമ്പനികൾക്കും പൗരന്മാർക്കും ഭൂമി ൈകവശംെവക്കാനും ജന്മിമാരിൽനിന്ന് ഭൂമി വാങ്ങാനും ആധാരം ചമക്കാനും അവകാശമുണ്ട്. ഇതേ അവകാശം ഉണ്ടെന്ന് വിദേശ കമ്പനികൾക്ക് വ്യാഖാനിക്കാൻ ഹൈകോടതി ഉത്തരവ് ഇടവരുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇതനുസരിച്ചായാൽ ഇവിടെ ഉണ്ടായിരുന്ന ഭൂസ്വത്തുവകകൾ ഉേപക്ഷിച്ചുേപായ ആയിരക്കണക്കിന് ബ്രിട്ടീഷ് കമ്പനികൾക്കും പൗരന്മാർക്കും തങ്ങളുടെ ഭൂമി മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് ൈട്രബ്യൂണലുകളെ സമീപിക്കാൻ അവസരം കൈവരുമെന്നും രാജമാണിക്യം ചൂണ്ടിക്കാട്ടിയിരുന്നു. ഹൈകോടതി വിധി സുപ്രീം കോടതിയും ശരിെവച്ചതോടെ രാജമാണിക്യം ചൂണ്ടിക്കാട്ടിയ ആശങ്ക യാഥാർഥ്യമാകുകയാണ്.
ഇവക്കൊപ്പം പാർലമെൻറ് പാസാക്കിയ 1956െല കമ്പനി നിയമം, 1973ലെ വിദേശ നാണ്യവിനിമയ നിയന്ത്രണ ചട്ടം എന്നിവയും ഇനി വിദേശ കമ്പനികളുടെ ഭൂമി ൈകയേറ്റ കാര്യങ്ങളിൽ അപ്രസക്തമാകും. സംസ്ഥാന താൽപര്യം സംരക്ഷിക്കാൻ ഇനി പോംവഴി പുതിയ നിയമ നിർമാണം മാത്രമാണെന്ന് സർക്കാറിനുവേണ്ടി ഭൂമി കേസുകൾ കൈകാര്യം ചെയ്തിരുന്ന മുൻ ഗവ.പ്ലീഡർ അഡ്വ. സുശീല ഭട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു.
പഴയ ബ്രിട്ടീഷ് കമ്പനികൾ ഇപ്പോഴത്തെ ൈകവശക്കാർക്ക് നിയമപ്രകാരം ഭൂമി ൈകമാറിയിട്ടില്ല എങ്കിൽ അത്തരം ഭൂമികൾ മുഴുവൻ ഏറ്റെടുക്കാൻ പുതിയ നിയമ നിർമാണം വേണമെന്ന് രാജമാണിക്യം 2016 ജൂൺ നാലിന് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.