ഹാരിസണ്‍സ്: ഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മാണം പരിഗണനയില്‍

തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം കമ്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മാണം പരിഗണനയിലാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. അടൂര്‍ പ്രകാശിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് സ്പെഷല്‍ ഓഫിസറായിരുന്ന എം.ജി. രാജമാണിക്യം സമര്‍പ്പിച്ച ശിപാര്‍ശ നിയമവകുപ്പ് പരിശോധിച്ചുവരുകയാണ്.

ഇതുസംബന്ധിച്ച കേസുകളില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവുള്ളതിനാല്‍ ഹൈകോടതിയുടെ അന്തിമവിധിക്കുശേഷമേ നടപടി സ്വീകരിക്കാനാകൂ. കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലായി 75,000 ഏക്കറോളം സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍സ്  കൈവശം വെക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്.

Tags:    
News Summary - harrison malayalam issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.