Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2017 11:15 PM GMT Updated On
date_range 19 Oct 2017 5:39 PM GMTഹാരിസണ്‍സ്: ഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മാണം പരിഗണനയില്‍
text_fieldsbookmark_border
തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം കമ്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മാണം പരിഗണനയിലാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. അടൂര്‍ പ്രകാശിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് സ്പെഷല്‍ ഓഫിസറായിരുന്ന എം.ജി. രാജമാണിക്യം സമര്‍പ്പിച്ച ശിപാര്‍ശ നിയമവകുപ്പ് പരിശോധിച്ചുവരുകയാണ്.
ഇതുസംബന്ധിച്ച കേസുകളില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവുള്ളതിനാല്‍ ഹൈകോടതിയുടെ അന്തിമവിധിക്കുശേഷമേ നടപടി സ്വീകരിക്കാനാകൂ. കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലായി 75,000 ഏക്കറോളം സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍സ് കൈവശം വെക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story