ഹാരിസൺസ് ഭൂമി : ഇടുക്കിയിലെ കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള ചുമതല അഡ്വ. സജി കൊടുവത്തിന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹാരിസൺസും സമാനമായ മറ്റ് കമ്പനികളും വ്യക്തികളും കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ സർക്കാരിന്റെ ഉമസ്ഥാവകാശ കേസുകൾ ചെയ്യുന്നതിന് ഇടുക്കി ജില്ലയിലെ കേസുകൾ ഫയൽ ചെയ്ത് നടത്തുന്നതിനുള്ള ചുമതല ഗവ. സ്പെഷ്യൽ പ്ലീഡർ അഡ്വ. സജി കൊടുവത്തിന് നൽകി ഉത്തരവ്.

ഇടുക്കി ജില്ലാ ഗവൺമെന്റ് പ്ലീഡർ ഉൾപ്പെടെ നാലു പ്ലീഡർമാരുടെ ഔദ്യോഗിക കാലാവധി അവസാനിച്ചിരുന്നു. അതിനാൽ സിവിൽ കേസുകൾ ഫയൽ ചെയ്യുന്നതിന് കാലതാമസം നേരിടുന്നതായും കത്ത് ലഭിച്ചിരുന്നു. തോട്ടം ഭൂമിയുമായി ബന്ധപ്പെട്ട ടൈറ്റിൽ കേസുകൾ ഫയൽ ചെയ്യുന്ന വിഷയം സങ്കീർണ്ണമായതിനാൽ കേസുകൾ പഠിച്ച് ഫയൽ ചെയ്യുന്നതിന് കൂടുതൽ സമയം വേണ്ടിവരും.

കാലപ്പഴക്കം ചെന്ന വളരെയധികം റവന്യൂ രേഖകൾ പരിശോധിക്കുന്നതിന് ഈ വിഷയത്തിൽ പ്രാവീണ്യമുള്ള അഭിഭാഷകർ ജില്ലാ ഗവൺമെന്റ് പ്ലീഡറുടെ കാര്യാലയത്തിൽ ഇല്ലായെന്നും തിരിച്ചറിഞ്ഞു. അതിനാൽ സിവിൽ കേസുകളുടെ നടത്തിപ്പിൽ ദീർഘകാലത്തെ അനുഭവ സമ്പത്തുള്ളതും കോട്ടയം ജില്ലയിലെ സമാനമായ കേസുകളുടെ നടത്തിപ്പിനായി സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഗവ. പ്ലീഡർ അഡ്വക്കേറ്റ് സജി കൊടുവത്തിന് ഇടുക്കി ജില്ലയിലെ കേസുകൾ കൂടി നടത്തുന്നതിനുള്ള ചുമതല നൽകണമെന്ന് ഇടുക്കി കലക്ടർ കത്ത് നൽകി. ഇക്കാര്യത്തിൽ ലാൻഡ് റവന്യൂ കമ്മിഷണർ ശുപാർശയും സമർപ്പിച്ചു.

സംസ്ഥാനത്ത് ഹാരിസൺസും സമാനമായ മറ്റ് കമ്പനികളും വ്യക്തികളും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സിവിൽ കേസുകൾ ഫയൽ ചെയ്യുന്ന നടപടികൾക്ക് നേതൃത്വം വഹിക്കുന്നത് കോട്ടയം ജില്ല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പെഷ്യൽ ഗവ. പ്ലീഡർ അഡ്വക്കേറ്റ് സജി കൊടുവത്താണ്. പ്രതിഫലത്തിൽ മാറ്റം വരുത്താതെയാണ് ഇടുക്കി ജില്ലയിലെ സമാനമായ കേസുകളും ഹയൽ ചെയ്ത് നടത്തുന്നതിനാണ് അധിക ചുമതല നൽകിയത്. സിവിൽ കേസുകൾ ഫയൽ ചെയ്യുന്നതിൽ സ്പെഷ്യൽ ഗവ. പ്ലീഡറെ സഹായിക്കുന്നതിന് അനുയോജ്യമായ ഒരു ഉദ്യോഗസ്ഥനെ ലെയിസൺ ഓഫീസറായി നിയമിക്കുവാൻ ആവശ്യമായ നടപടി ഇടുക്കി കലക്ടർ അടിയന്തിരമായി സ്വാകരിക്കണമെന്നാണ് ഉത്തരവ്. 

Tags:    
News Summary - Harrison's Land : In charge of filing cases in Idukki Adv. Thank you Saji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.