തിരുവനന്തപുരം: ഹർത്താലിൽ തിരുവനന്തപുരത്ത് വ്യാപക അക്രമമാണുണ്ടായത്. പലയിട ത്തും ബി.ജെ.പി- സി.പി.എം പ്രവർത്തകർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. നിരവധി വീടുക ൾക്കും കടകൾക്കും നേരെ ആക്രമണമുണ്ടായി. ആംബുലൻസ് കിട്ടാത്തതിനാൽ, യഥാസമയം ചികിത ്സ കിട്ടാതെ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവവുമുണ്ടായി. കടകേമ്പാളങ്ങൾ അടഞ്ഞുകിടന ്നു. നെടുമങ്ങാട്ടും മലയിൻകീഴും മണിക്കൂറുകൾ നീണ്ട സംഘർഷമാണ് തെരുവിൽ അരങ്ങേറിയത ്. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ബോംബേറിൽ എസ്.െഎക്ക് പരിക്കേറ്റു. മല യിൻകീഴിലെ സംഘർഷത്തിൽ പൊലീസുകാരനും പരിക്കേറ്റു. മണിക്കൂറുകളോളം ഗതാഗതവും തട സ്സപ്പെട്ടു. തുറന്ന് പ്രവർത്തിച്ച കടകൾ അടപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പലയിട ത്തും കടകൾക്കുനേരെ ആക്രമണമുണ്ടായത്.
നെടുമങ്ങാട് ആനാട്ട് കടകൾ അടപ്പിക്കാൻ ശ് രമിക്കുന്നതിടെ പൊലീസ് ജീപ്പ് ആക്രമിച്ചു. എസ്.െഎ സുനിൽ ഗോപിക്കും പൊലീസുകാരനും പരി ക്കേറ്റു. കടകൾ തുറക്കാൻ സംരക്ഷണം ഉറപ്പാക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും നൽ കാത്തതിൽ വ്യാപാരികൾ പ്രതിഷേധിച്ചു. പൊലീസ് സംരക്ഷണം കിട്ടാത്തതിനാൽ ചാല, പാളയം, മണ ക്കാട് എന്നിവിടങ്ങളിൽ കടകൾ തുറന്നില്ല. എന്നാൽ, ചില സ്ഥലങ്ങളിൽ ഹോട്ടലുകളും മെഡി ക്കൽ ഷോപ്പുകളും തുറന്നു. ഇരുചക്രവാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. സെക്രേട്ടറിയറ്റിന് മുന്നിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സി.പി.എമ്മിെൻറയും മറ്റ് ഇടത് അനുകൂല സംഘടനകളുടെയും ബാനറ ുകളും കട്ടൗട്ടുകളും വ്യാപകമായി നശിപ്പിച്ചു. ഇത് പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത് തകർക്കുനേരെയും ബി.ജെ.പി പ്രവർത്തകരുടെ ആക്രമണമുണ്ടായി.
തിരുവനന്തപുരത്ത് സ്വ കാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ വയനാട് സ്വദേശിനി ഫാത്തിമ (64) ആണ് തമ്പാനൂര്‍ റെ യില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ആശ ുപത്രിയിലേക്ക് കൊണ്ടുപോകാനായി വാഹനങ്ങളൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്
തിരുവനന്തപുരം നെടുമങ്ങ ാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്. പൊലീസ് അറസ്റ്റു ചെയ്തവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പി ച്ചിരുന്നു. സ്റ്റേഷനുമുന്നില്‍ ബിജെപി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതിനിടെയാണ് പോലീസിന് നേരെ മൂന് നുതവണ ബോംബേറുണ്ടായത്.
അക്രമമൊഴിയാതെ കൊല്ലം; മത്സ്യമേഖലയെ ഹർത്താൽ ബാധിച്ചില്ല
കൊല്ലം: ഹർത്താൽ ദിനത്തിലും പരക്കെ അക്രമം. കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ ആക്ര മണം, ബൈക്ക് കത്തിക്കൽ, വാഹനങ്ങൾക്കുനേരെ കല്ലേറ്, മാധ്യമപ്രവർത്തകർക്കുനേരെ കൈയേറ ്റം എന്നിവ ഹർത്താൽ ദിനത്തിൽ സംഭവിച്ചു. രാവിലെ എട്ടോടെ അയത്തിൽ പവർഹൗസ് ഓഫിസ് ഹർത്ത ാലനുകൂലികൾ അടിച്ചുതകർത്തു. ജനൽച്ചില്ലുകളും ഫർണിച്ചറും തകർത്തു. ചിന്നക്കടയി ൽ നടന്ന പ്രകടനത്തിെൻറ അവസാനനിരയിൽ നിന്നാണ് അക്രമമുണ്ടായത്. കുറുവടികളുമാ യെത്തിയ സംഘം ബാനറുകളും ബോർഡുകളും നശിപ്പിച്ചു. മാധ്യമപ്രവർത്തകരെ കൈയേറ്റംചെയ്യാ ൻ ശ്രമിച്ചു. കല്ലേറിൽ മംഗളം ഫോട്ടോഗ്രാഫർ ജയമോഹൻ തമ്പിയുടെ തലയ്ക്ക് പരിക്കേറ്റു. മി ൽമയുടെ വാനിനുനേരെ കടപ്പാക്കടയിൽ കല്ലേറുണ്ടായി. മുൻഭാഗത്തെ ചില്ലുകൾ പൂർണമായി ത കർന്നു.
കിഴക്കേകല്ലടയിലും പട്ടാഴിയിലും സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളി പുത്തൻതെരുവിൽ രണ്ട് ബൈക്കുകൾ കത്തിച്ചു. സി.പി.എമ്മിെൻറ അജയപ്രകാശ് കാത്തിരിപ്പുകേന്ദ്രം തകർത്തു. കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി വരെ ജില്ലയിൽ 12 കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ലുകളാണ് തകർത്തത്. വൈകീട്ട് ആറിനുശേഷമാണ് കൂടുതൽ ആക്രമണം നടന്നത്. മത്സ്യമേഖലയെ ഹർത്താൽ ബാധിച്ചില്ല.
വാടാനപ്പള്ളിയിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു
വാടാനപ്പള്ളി: ഗണേശമംഗലത്ത് കടകൾ അടപ്പിക്കാൻ എത്തിയ ബി.ജെ.പി-എസ്.ഡി.പി.െഎ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗ്രാമപഞ്ചായത്ത് അംഗമടക്കം മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് വെേട്ടറ്റു. ബി.ജെ.പി പ്രവർത്തകരായ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തംഗം കുണ്ടുവീട്ടിൽ കെ.ബി. ശ്രീജിത്ത് (36), മഞ്ഞിപ്പറമ്പിൽ സുജിത്ത് (36), ഉണ്ണിക്കോച്ചൻ വീട്ടിൽ രതീഷ് (36) എന്നിവർക്കാണ് വെട്ടേറ്റത്. കാട്ടിൽ ഇണ്ണാറൻ കൃഷ്ണൻകുട്ടിക്ക്(57) തലക്ക് അടിയേറ്റും മഠത്തിൽ രാമദാസിന്(36) കല്ലേറിലും പരിക്കേറ്റു. രാമദാസ് ഒഴികെയുള്ളവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഹോട്ടൽ അടപ്പിക്കാൻ എത്തിയ ബി.ജെ.പി പ്രവർത്തകരും അവിടെ ഉണ്ടായിരുന്ന എസ്.ഡി.പി.ഐ പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. രാവിലെ നടന്ന പ്രകടനത്തിനിടയിൽ വാടാനപ്പള്ളി സെൻററിലെ നീതി ടെക്സ്റ്റൈയിൽസ് അടിച്ച് തകർത്ത ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ ഗണേശമംഗലം ക്ഷേത്രപരിസരത്ത് തമ്പടിക്കുേമ്പാൾ തൊട്ടുള്ള ഹോട്ടൽ പ്രവർത്തിക്കുന്നതായി സംശയിച്ച് അങ്ങോട്ട് ചെന്നു. ഹോട്ടൽ തുറന്നിട്ടുണ്ടോ എന്ന് അറിയാൻ ചെന്നവർ അവിടെയെത്തി ബഹളം വെച്ചു. ഹോട്ടലിൽ ഉണ്ടായിരുന്ന എസ്.ഡി.പി.ഐ പ്രവർത്തകർ പുറത്തിറങ്ങിയപ്പോൾ ഇരുവരും തമ്മിലുണ്ടായ വക്കേറ്റം ഏറ്റുമുട്ടലായി. അതിനിടയിലാണ് ബി.ജെ.പി പ്രവർത്തകർക്ക് വെേട്ടറ്റത്. സുജിത്തിന് നെഞ്ചിലും ശ്രീജിത്തിെൻറ തലക്കും മറ്റുള്ളവർക്ക് പുറത്തുമാണ് മുറിവ്.
ഹർത്താലിനോട് 'നോ' പറഞ്ഞ് മലപ്പുറം നഗരം
ഹർത്താലിനെ പൂർണമായും തിരസ്കരിച്ച് മലപ്പുറം ജില്ലാ ആസ്ഥാനം. പ്രധാന നഗരങ്ങളായ കുന്നുമ്മലും കോട്ടപ്പടിയും രാവിലെ മുതൽ സാധാരണ നിലയിലാണ്. പ്രകടനം നടത്താൻ പോലും ഹർത്താൽ അനുകൂലികൾ പുറത്തിറങ്ങിയില്ല. കടകളെല്ലാം തുറന്നുപ്രവർത്തിക്കുന്നുണ്ട്. അടപ്പിക്കാൻ ആരം മുതിരുന്നില്ല. ബസ്സുകളടക്കം സ്വകാര്യ വാഹനങ്ങൾ പതിവ് പോലെ ഓടുന്നു. നഗരത്തിലെവിടെയും മാർഗ തടസ്സമില്ല. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്താത്തത്. മാർക്കറ്റുകൾ സജീവമാണ്. ആശുപത്രി ഒ.പികളിലും സാധാരണ തിരക്ക് പ്രകടം. സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഏറെക്കുറെ ജീവനക്കാരെത്തി.
എടപ്പാളിൽ വൻ സംഘർഷം, മഞ്ചേരിയിൽ ക്ഷേത്രം പിടിച്ചെടുത്തു
മലപ്പുറം: നഗരത്തിൽ ഹർത്താൽ ഏശിയില്ലെങ്കിലും ജില്ലയിെല മറ്റു ഭാഗങ്ങളിൽ വ്യാപക അക്രമം. എടപ്പാൾ, പൊന്നാനി, തവനൂർ, പുറത്തൂർ, കാരാട് എന്നിവിടങ്ങളിലാണ് കാര്യമായ സംഘർഷമുണ്ടായത്. പുലർച്ച 1.30ന് തവനൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഒാഫിസിന് തീയിട്ടതോടെയാണ് എടപ്പാളിൽ സംഘർഷം തുടങ്ങിയത്. നഗരത്തിൽ രാവിലെ മുതൽ ബി.ജെ.പി-സി.പി.എം പ്രവർത്തകർ സംഘടിച്ചു. ഇരുവിഭാഗവും മുദ്രാവാക്യം വിളിച്ചു നിൽക്കുന്നതിനിടെ ചങ്ങരംകുളം ഭാഗത്തുനിന്ന് ഇരുചക്ര വാഹനങ്ങളിലായി ബി.ജെ.പി പ്രവർത്തകർ പ്രകടനവുമായി എത്തി. ഇതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശി. കണ്ണീർവാതകം പ്രയോഗിച്ചു. സി.പി.എം-ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. 20 പേരെ അറസ്റ്റ് ചെയ്തു.
പൊന്നാനിയിലും വാഴക്കാടും എസ്.െഎമാർ അടക്കം 11 പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. മഞ്ചേരി എട്ടിയോട്ട് അയ്യപ്പ ക്ഷേത്രം പിടിച്ചെടുത്ത കർമസമിതി ഭജന നടത്തി. വഴിപാട് കൗണ്ടർ അടപ്പിച്ചു. ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയുടെ അങ്ങാടിപ്പുറത്തെ വീട്ടിലേക്ക് മാർച്ച് നടത്തിയ ഏഴുപേരെ അറസ്റ്റ് ചെയ്തു. പുറത്തൂർ കാവിലക്കാട്ട് തുറന്ന രണ്ട് കടകൾക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം പെട്രോൾ േബാംബ് എറിഞ്ഞു. സി.പി.എം, ബി.ജെ.പി പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചു. ദേശീയപാത 66ൽ ചേളാരിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ വ്യാപകമായി തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു.
പാലക്കാട്ട് വ്യാപക അക്രമം
പാലക്കാട്: ശബരിമല കർമസമിതി നടത്തിയ ഹർത്താലിലും തുടർന്ന് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിലും പാലക്കാട് നഗരത്തിൽ സംജാതമായത് കലാപസമാനമായ അവസ്ഥ. ഇരുവിഭാഗവും അക്രമാസക്തരായി ഏറ്റുമുട്ടലിെൻറ വക്കിലെത്തിയത് ഒരുപകൽ മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തു. തുടർച്ചയായ രണ്ടാംദിവസമാണ് നഗരത്തിൽ സംഘർഷമുണ്ടാകുന്നത്. പത്തോളം കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തു. രാവിലെ പ്രകടനമായെത്തിയ സംഘ്പരിവാറുകാർ സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് സ്ഥിതിചെയ്യുന്ന വിക്ടോറിയ കോളജ് പരിസരത്ത് തമ്പടിക്കുകയായിരുന്നു. ഇവരെ നിയന്ത്രിക്കാൻ പൊലീസെത്തി. ഏറെ നേരം വിക്ടോറിയ കോളജ് ജങ്ഷനിൽ കുത്തിയിരുന്ന പ്രവർത്തകർ പൊലീസ് വിരട്ടിയോടിച്ചപ്പോൾ സമീപത്തെ സി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിന് മുന്നിലെത്തുകയും ഉള്ളിൽ കയറി കെട്ടിടത്തിനും വാഹനങ്ങൾക്കും നാശം വരുത്തുകയും ചെയ്തു.
ഹർത്താലനുകൂലികളുടെ ആക്രമണത്തിൽ മാധ്യമപ്രവർത്തകരായ ന്യൂസ് 18 റിപ്പോർട്ടർ പ്രസാദ്, മലയാള മനോരമ റിപ്പോർട്ടർ ജയരാജ് എന്നിവർക്ക് പരിക്കേറ്റു. കല്ലേറിൽ ഒരു പൊലീസുകാരനും ഗുരുതര പരിക്കേറ്റു. സംഘ്പരിവാർ പ്രവർത്തകരുടെ അക്രമത്തിൽ കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ കെ.പി. ബെന്നി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. ഗണേശൻ, വി. രാജേഷ് എന്നിവർക്ക് പരിക്കേറ്റു. രാവിലെ 8.30ഓടെ പയല്ലൂർമുക്കിൽ സി.ഐ.ടി.യു ഓഫിസ് തകർക്കാനുള്ള ശ്രമം തടയുന്നതിനിടെയായിരുന്നു ഇവർക്കെതിരെ ആക്രമണം. ബുധനാഴ്ച അർധരാത്രി പാലക്കാട് നഗരത്തിലെ വെണ്ണക്കരയിൽ ഇ.എം.എസ് സ്മാരക വായനശാല അക്രമികൾ തീയിട്ട് നശിപ്പിച്ചു. ഒറ്റപ്പാലത്ത് രാവിലെ സംഘ്പരിവാർ പ്രവർത്തകരുടെ പ്രകടനം അക്രമാസക്തമായി.
നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ ഒറ്റപ്പാലം സി.ഐ പി. അബ്ദുൽ മുനീർ ഉൾപ്പെടെ 16 പൊലീസുകാർക്ക് പരിക്കേറ്റു. ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസ് ആക്രമിക്കാൻ സി.പി.എം പ്രവർത്തകർ ശ്രമിച്ചു. എതിർവശത്ത് സംഘ്പരിവാർ പ്രവർത്തകരും അണിനിരന്നു. ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റു.
81 സംഘ്പരിവാറുകാർ കരുതൽ തടങ്കലിൽ
തൊടുപുഴ: ഹർത്താൽ ആക്രമണസൂചനകളുടെ പശ്ചാത്തലത്തിൽ ഇടുക്കിയിൽ ബി.ജെ.പി-സംഘ്പരിവാർ പ്രവർത്തകരായ 81 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായാണ് ഇത്രയും പേരെ കസ്റ്റഡിയിൽ എടുത്തത്. കൂടുതൽ പേർ തടങ്കലിലായത് ചെറുതോണിയിൽനിന്നാണ് -25 പേർ. ഇവരിൽ കൂടുതൽ പേരെയും ബുധനാഴ്ച രാത്രി വിട്ടയച്ചതായി െപാലീസ് അറിയിച്ചു. ഹർത്താലിൽ കാര്യമായ അനിഷ്ട സംഭവങ്ങളില്ലാത്ത ഇടുക്കിയിലെ ഹർത്താൽ രഹിതഗ്രാമമായ കുമ്പംകല്ല് ഇന്നലെയും സജീവമായിരുന്നു.
കഴിഞ്ഞ 25 വർഷമായി ഹർത്താലില്ലാത്ത കുമ്പംകല്ലിെൻറ പാത പിന്തുടർന്ന് വെൺമണി, കഞ്ഞിക്കുഴി, മുരിക്കാശേരി, കുമളി എന്നിവിടങ്ങളിലും വ്യാഴാഴ്ച ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും തുറന്നു.തൊടുപുഴ നഗരത്തിൽനിന്ന് രണ്ടര കിലോമീറ്റർ മാത്രം ദൂരെയാണ് കുമ്പംകല്ല്. ഹർത്താൽ പ്രഖ്യാപിച്ച ഒരു രാഷ്ട്രീയ പാർട്ടിയും സ്ഥാപനങ്ങൾ അടപ്പിക്കാൻ 25 വർഷമായി തുനിഞ്ഞിട്ടില്ല. നാട്ടില്‍ ഹര്‍ത്താല്‍ വേെണ്ടന്ന തീരുമാനത്തില്‍ നാട്ടുകാരും വ്യാപാരികളും ഉറച്ചുനിന്നതോടെയാണ് കുമ്പംകല്ലിൽനിന്ന് ഹർത്താൽ പടിയിറങ്ങിയത്. നാല്പതോളം കടകളാണ് കുമ്പംകല്ലിൽ പ്രവർത്തിക്കുന്നത്.
കണ്ണൂരിൽ വ്യാപക അക്രമം
കണ്ണൂർ: കണ്ണൂരിലും വ്യാപക അക്രമം. തലശ്ശേരി കൊളശ്ശേരിയിൽ ബോംബേറുണ്ടായി. പാനൂരിൽ പൊലീസ് ജീപ്പിനുനേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. കോഴിക്കോെട്ട ആശുപത്രിയിലുള്ള രോഗിക്ക് രക്തം നൽകാൻ പുറപ്പെട്ട ആതുരസേവാ വാഹനമായ ‘തണൽ വീട്’ ജീപ്പിനുനേരെ ബി.ജെ.പി ജില്ല ആസ്ഥാനത്തിന് മുന്നിൽ ആക്രമണമുണ്ടായി. കണ്ണൂർ ടൗണിൽ തുറന്ന കോഫി ഹൗസ് പരിസരത്ത് മണിക്കൂറുകളോളം സംഘർഷം നിലനിന്നു.
ഹർത്താൽ അനുകൂലികളും കോഫി ഹൗസിന് സംരക്ഷണം നൽകാനെത്തിയ സി.പി.എം അനുകൂലികളും പൊലീസ് വ്യൂഹവും പരിസരത്ത് നിലയുറപ്പിച്ചതോടെ ഏറെനേരം ഭീതി നിറഞ്ഞുനിന്നു. പുലർച്ച 5.30 മുതലാണ് ഒാേട്ടാറിക്ഷകൾക്കുനേരെ അക്രമം തുടങ്ങിയത്. 10 ഒാേട്ടാറിക്ഷകൾ പാരയും ഇരുമ്പു പൈപ്പും ഉപയോഗിച്ച് അടിച്ചുതകർത്തു. ഡ്രൈവർമാർക്ക് ക്രൂരമായി മർദനമേറ്റു. ചിറക്കൽ ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിക്കു നേരെയുണ്ടായ കല്ലേറിൽ ജനൽ ഗ്ലാസുകൾ തകർന്നു. പഞ്ചായത്തിെൻറ ഗുഡ്സ് ഓട്ടോറിക്ഷകൾക്കുനേരെയും കല്ലേറുണ്ടായി.
ജില്ല ആശുപത്രിക്ക് മുൻവശത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് എറിഞ്ഞുതകർത്തു. രാവിലെ ജില്ല ആശുപത്രിയിൽ രക്ത പരിശോധനക്കെത്തിയ മധ്യവയസ്കെൻറ ഓട്ടോറിക്ഷയാണ് തകർത്തത്. ഇതിന് സമീപത്തായി നിർത്തിയിട്ടിരുന്ന കാറിെൻറ ഗ്ലാസും അക്രമിസംഘം തകർത്തു. പാനൂർ കൊളവല്ലൂരിൽ പൊലീസ് ജീപ്പിനുനേരെ കല്ലെറിഞ്ഞു. റോഡ് തടസ്സം നീക്കാൻ പുറപ്പെട്ട പൊലീസിന് നേരെയാണ് ചിറ്റാരിത്തോടുവെച്ച് അക്രമിസംഘം കല്ലെറിഞ്ഞത്. തലശ്ശേരി കൊളശ്ശേരിയിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയ ബസ്ഷെൽട്ടറിനുനേരെ അക്രമിസംഘം ബോംബെറിഞ്ഞു. കല്ലായി തെരുവിൽ വീടുകൾക്ക് നേരെയും അക്രമമുണ്ടായി. പൊലീസ് നടത്തിയ പരിശോധനയിൽ കൊളശ്ശേരിയിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോംബുകൾ കണ്ടെടുത്തു.
മിഠായിതെരുവിൽ കടൾക്കുനേരെ ആക്രമണം; ആയുധങ്ങൾ പിടികൂടി; 15 പേർക്കെതിരെ കേസ്
കോഴിക്കോട്: ശബരിമല കർമസമിതി ഹർത്താലിൽ മിഠായിതെരുവിലും വലിയങ്ങാടിയിലും കടകൾ തുറന്നു. ഹർത്താൽ ദിവസം കടകൾ അടക്കില്ലെന്ന വ്യാപാരികളുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രണ്ടിടത്തും ഏതാനും സ്ഥാപനങ്ങൾ തുറന്നത്. എന്നാൽ, മിഠായിതെരുവിൽ അടച്ചിട്ട കടകൾക്കുനേരെ സംഘ്പരിവാർ ആക്രമണം നടത്തി. ആക്രമണശേഷം ഹർത്താലനുകൂലികൾ രക്ഷപ്പെട്ട കോർട് റോഡിലെ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ ജില്ല കാര്യാലയം പ്രവർത്തിക്കുന്ന അഗ്രശാല ഗണപതി മാരിയമ്മൻ ഭുവനേശ്വരി ക്ഷേത്ര വളപ്പിൽനിന്ന് പൊലീസ് നാലുേപരെ പിടികൂടി. ഇവിടെനിന്ന് ഇരുമ്പ് വടികൾ, ദണ്ഡ്, കൊടുവാൾ എന്നിവ കണ്ടെടുത്തു. നാലു പേരടക്കം 17 പേർ ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായതായി പൊലീസ് അറിയിച്ചു. മിഠായിതെരുവിൽ ഉച്ചയോടെയും വലിയങ്ങാടിയിൽ തുറന്ന് അൽപസമയത്തിനകവും കടകൾ അടച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ നടത്തുന്ന ബ്യൂട്ടി സ്റ്റോഴ്സ് ആണ് മിഠായി തെരുവിൽ ആദ്യം തുറന്നത്. തുടർന്ന് മറ്റു ചില കടകളും പ്രതീകാത്മകമായി തുറന്നു. ഹർത്താലിനോടനുബന്ധിച്ച പ്രകടനത്തിലെ ഒരുസംഘം മിഠായി തെരുവിലെത്തി ആക്രമണം നടത്തുകയായിരുന്നു. 11 കടകളുടെ ചില്ലുകൾ തകർന്നു. മിഠായിതെരുവ്, കോർട്ട് റോഡ് ഭാഗത്തെ സ്ഥാപനങ്ങൾക്കാണ് നാശനഷ്ടം. പൊലീസും വ്യാപാരികളും മറ്റും കാവലുണ്ടായിരുന്നതിനാൽ തുറന്നു പ്രവർത്തിച്ച കടകൾ ആക്രമിക്കാനായില്ല. അടച്ചിട്ട കടകളുടെ ചില്ലുകളാണ് തകർന്നവയെല്ലാം. മൊത്തം 36 കടകൾക്ക് നാശനഷ്ടമുണ്ടാെയന്നാണ് വ്യാപാരികളുടെ കണക്ക്.
എറണാകുളത്ത് 254 പേർ അറസ്റ്റിൽ; ബ്രോഡ്വേയിൽ കടകൾ തുറന്നു
കൊച്ചി: ശബരിമല യുവതീപ്രവേശത്തിെൻറ പേരിൽ കർമസമിതിയുടെ ഹർത്താലിൽ എറണാകുളത്ത് വ്യാപക അക്രമം. 254 പേർ അറസ്റ്റിലായി. സംഘടിച്ചെത്തിയ കർമസമിതി പ്രവർത്തകർ തുറന്നുപ്രവർത്തിപ്പിച്ച വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും ആക്രമിച്ചു. ആക്രമണം തടയാൻ ശ്രമിച്ച പൊലീസുമായും ഏറ്റുമുട്ടി. തുറന്ന കടകൾ അടപ്പിക്കുകയും വ്യാപാരികളെ കൈയേറ്റം ചെയ്യുകയും ചെയ്തു. ആലങ്ങാട്ട് സി.പി.എം ഏരിയ കമ്മിറ്റി ഒാഫിസിനുനേരെയും ആക്രമണം ഉണ്ടായി. വിവിധ സ്ഥലങ്ങളിലുണ്ടായ സംഘർഷത്തിൽ വനിത പൊലീസുകാരിയും യുവമോർച്ച ജില്ല പ്രസിഡൻറുമടക്കം അഞ്ചു പേർക്ക് പരിക്കേറ്റു.
കൊച്ചി സിറ്റി പൊലീസ് പരിധിയിൽമാത്രം 208 പേരെ അറസ്റ്റ് ചെയ്തു. അക്രമികൾക്കെതിരെ 23 കേസുകളും എടുത്തിട്ടുണ്ട്. സംഘർഷമുണ്ടായ ആലുവയിൽ മാത്രം ഹർത്താൽ അനുകൂലികളും വിരുദ്ധരുമായ 400 പേർക്കെതിരെ കേസുണ്ട്. കളമശ്ശേരിയിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച 53 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല എറണാകുളം ബ്രോഡ്വേയിലെത്തി കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് വ്യാപാരികൾക്ക് ഉറപ്പുനൽകി. തുടർന്ന് വ്യാപാരികൾ സംഘടിതരായി എത്തി കടകൾ തുറന്നുപ്രവർത്തിപ്പിക്കുകയും ചെയ്തു. മേട്രോ സർവിസും തടസ്സമില്ലാതെ നടന്നു.
സി.പി.എം പ്രവർത്തകർക്ക് നേരെ അക്രമം
പത്തനംതിട്ട: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമമുണ്ടായെങ്കിലും സന്നിധാനം ശാന്തമായിരുന്നു. തീർഥാടകരുടെ നല്ല തിരക്കും ഉണ്ടായി. മറ്റിടങ്ങളിൽ ബുധനാഴ്ച നടന്ന അക്രമപരമ്പരകളുടെ തുടർച്ചയെന്നോണമായിരുന്നു പലയിടത്തും സംഘർഷം. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഗാരേജിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബസിന് നേരെ കെല്ലറിഞ്ഞു. ശബരിമല കർമസമിതി മാർച്ചിനിടെ കല്ലേറിൽ പരിക്കേറ്റ പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ ബുധനാഴ്ച രാത്രി മരിച്ചതോടെ പന്തളത്ത് ബി.ജെ.പി പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിട്ടു. മഹിള അസോസിയേഷൻ നേതാവിെൻറയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരുെടയും വീടുകൾ തകർത്തു. റാന്നി വലിയകുളത്തും കോഴഞ്ചേരി പുല്ലാട്ടും അങ്ങാടിക്കലിലും സി.പി.എം ഒാഫിസുകൾക്ക് നേെര ആക്രമണമുണ്ടായി. അടൂർ ഏരിയ കമ്മിറ്റി ഒാഫിസും മദര്‍ തെരേസ പാലിയേറ്റിവ് കെയര്‍ യൂനിറ്റിെൻറ ആംബുലന്‍സും അടിച്ചു തകര്‍ത്തു.
കാസർകോട് വെട്ട്, കുത്ത്, കല്ലേറ്
കാസർകോട്: ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ ജില്ലയിൽ പരക്കെ അക്രമം. ആക്രമികൾക്കെതിരെ കാഞ്ഞങ്ങാട്ടും ബന്തിയോട്ടും പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. പൈക്കം അർളടുക്കത്ത് സി.പി.എം പ്രവർത്തകന് കുത്തേറ്റു. മീപ്പുഗിരിയിൽ ബി.ജെ.പി പ്രവർത്തകന് വെേട്ടറ്റു. കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് കീഴിലെ ഏഴു ബസുകൾക്കുനേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് ബി.ജെ.പി ഒാഫിസിനുനേരെയും പള്ളിക്കരയിൽ സി.പി.എം കൂട്ടക്കനി ബ്രാഞ്ച് ഓഫിസിനുനേരെയും ആക്രമണം ഉണ്ടായി. പലയിടത്തും കടകൾക്ക് നേരെ കല്ലേറുണ്ടായി. നീർച്ചാലിൽ ഹർത്താലനുകൂലികൾ റോഡിൽ തടസ്സംസൃഷ്ടിച്ചിട്ട കല്ലിൽ തട്ടി ബൈക്ക് മറിഞ്ഞ് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒേട്ടറെ വീടുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.
അയ്യപ്പ ഭക്തർ വലഞ്ഞു
കോട്ടയം: ജില്ലയിൽ ഹർത്താൽ പൂർണമായിരുന്നു. പാമ്പാടി, പാലാ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സി.പി.എം ഒാഫിസുകൾക്കു നേരെ ആക്രമണമുണ്ടായി. എരുമേലിയിൽ തുറന്ന കടകൾ ഭീഷണിപ്പെടുത്തി അടപ്പിച്ചത് അയ്യപ്പഭക്തരെ വലച്ചു. കോട്ടയത്തുനിന്നുള്ള എരുമേലി, പമ്പ സർവിസുകൾ താളംതെറ്റി. കടകൾ തുറക്കുമെന്ന വ്യാപാരി സമൂഹത്തിെൻറ പ്രഖ്യാപനവും നടപ്പായില്ല.
പുൽപള്ളിയിൽ ലാത്തിച്ചാർജ്
കൽപറ്റ: പുൽപള്ളിയിൽ ഹർത്താൽ അനുകൂലികൾ കട തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാതൃഭൂമി ലേഖകൻ ശ്രാവൺ സിറിയക്കിന് ലാത്തിച്ചാർജിൽ പരിക്കേറ്റു. രണ്ടു കടകളാണ് പുൽപള്ളിയിൽ തകർത്തത്. സുൽത്താൻ ബത്തേരിയിൽ വാഹനങ്ങൾക്കുനേരെ വ്യാപക കല്ലേറുണ്ടായി. രണ്ടു ലോറികളുടെയും കാറിെൻറയും കെ.എസ്.ആര്.ടി.സി ബസിെൻറയും ചില്ലുകള്‍ തകര്‍ന്നു. നഗരത്തിൽ ഒരു ബേക്കറിയും ഹർത്താൽ അനുകൂലികൾ എറിഞ്ഞുതകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.