മട്ടന്നൂര്‍ /ഉരുവച്ചാൽ: മട്ടന്നൂര്‍ അയ്യല്ലൂരില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്ക് െവട്ടേറ്റു. അയ്യല്ലൂര്‍ വായനശാലക്ക് സമീപം തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. അയ്യല്ലൂര്‍ സേലം രക്തസാക്ഷിമന്ദിരത്തിലെ വായനശാലക്ക് സമീപമുണ്ടായിരുന്ന ഡോ. കെ.ടി. സുധീര്‍ കുമാര്‍ (50), പാര്‍ട്ടി അനുഭാവി കെ. ശ്രീജിത്ത് (42) എന്നിവരെ ബൈക്കിലും കാറിലുമായെത്തിയ സംഘം വെട്ടി പരിക്കേല്പിക്കുകയായിരുന്നു. തലക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ നഗരസഭ മുന്‍ ചെയര്മാൻ കെ.ടി. ചന്ദ്രന് മാസ്റ്ററുടെ മകനായ ഡോ. സുധീര്‍ കുമാര്‍ സി.പി.എം അയ്യല്ലൂര്‍ ഈസ്റ്റ് ബ്രാഞ്ച് അംഗവും ചാവശ്ശേരി വളോരയിലെ ഗവ. ഹോമിയോ ക്ലിനിക്കിലെ ഡോക്ടറുമാണ്. മട്ടന്നൂർ നഗരസഭ കൗണ്‍സിലര്‍ ശ്രീജകുമാരിയുടെ സഹോദരനാണ് ശ്രീജിത്ത്.
ആക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം ഇരിട്ടി, മട്ടന്നൂര്‍ നഗരസഭകളിലും തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തിലും ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ആക്രമണത്തിനു പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ ഒമ്പതു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമം നടന്ന പ്രദേശം ജില്ല പൊലീസ് മേധാവി ശിവവിക്രം, ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ എന്നിവര്‍ സന്ദര്‍ശിച്ചു. മേഖലയില്‍ കനത്തസുരക്ഷ ഒരുക്കിയതായി സി.ഐ എ.വി. ജോണ്‍ അറിയിച്ചു. ഒരാഴ്ചമുമ്പ് മാലൂരില്‍ അഞ്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇതിന് തുടര്‍ച്ചയായാണ് തിങ്കളാഴ്ചത്തെ ആക്രമണമെന്നാണ് പൊലീസ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.