കോഴിക്കോട്: മിഠായിത്തെരുവിൽ കടകൾ തുറന്നു പ്രവർത്തിച്ചതിനെതിരെ ഹർത്താൽ അനുകൂലികളുടെ അഴിഞ്ഞാട്ടം. പ്രകടന വുമായെത്തിയ ഒരു സംഘമാളുകൾ കടകൾ അടപ്പിക്കാനായി മിഠായിെത്തരുവിലേക്ക് ഇരച്ചു കയറി. തുറന്നു പ്രവർത്തിച്ച കടകൾ ക്കു നേരെ സംഘം കല്ലെറിയുകയും റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. അടഞ്ഞു കിടക്കുന്ന കടകൾക്കു നേരെയും ആക്രമണമുണ്ടായി. അക്രമത്തിൽ പത്ത് കടകൾ തകർന്നു.
കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരികളും അടപ്പിക്കുമെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കിയിരുന്നെങ്കിലും അക്രമികളെ നേരിടാൻ മതിയായ പൊലീസുകാർ സ്ഥലത്തില്ലാത്തത് പ്രശ്നം രൂക്ഷമാക്കി. പൊലീസ് നിഷ്ക്രിയമാണെന്ന് വ്യാപാരികൾ ആരോപിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി. നസിറുദ്ദീെൻറ കോഴിക്കോട് മിഠായിത്തെരുവിലുള്ള കടയാണ് ആദ്യം തുറന്നത്. വ്യാപാരികൾ ഒന്നിച്ചിറങ്ങിയാണ് കടകൾ ഒാരോന്നായി തുറന്നത്. ഹർത്താലിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനായി കടകൾ തുറന്നിടാൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. മിഠായിത്തെരുവിലുണ്ടായ അക്രമ സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.