കോഴിക്കോട്: ഹർത്താലിനെതിരെ ചെറുത്തു നിൽപ്പുമായി പൊലീസ് സംരക്ഷണയിൽ കോഴിക്കോടും കൊച്ചിയിലും അടച്ചി ട്ട കടകൾ വ്യാപാരികൾ തുറന്നു. കോഴിക്കോട് മിഠായിത്തെരുവിലെയും കൊച്ചി ബ്രോഡ് വേയിലെയും കടകളാണ് തുറന്നത് . വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി. നസിറുദ്ദീെൻറ കോഴിക്കോട് മിഠായിത്തെരുവിലുള്ള കടയാണ് ആദ്യം തുറന്നത്. വ്യാപാരികൾ ഒന്നിച്ചിറങ്ങിയാണ് കടകൾ ഒാരോന്നായി തുറക്കുന്നത്.
കഴിഞ്ഞ ഹർത്താൽ ദിനത്തിലാണ് ഇനിയുള്ള ഹർത്താലുകളിൽ കടകൾ തുറന്നു പ്രവർത്തിക്കാൻ വ്യാപാരികളുടെ സംഘടന തീരുമാനമെടുത്തത്. ഹർത്താലിനോട് യോജിക്കുന്നില്ലെന്നും കടകൾ തുറന്നു പ്രവർത്തിക്കുമെന്നും ടി. നസിറുദ്ദീൻ വ്യക്തമാക്കിയിരുന്നു.
വാഹനം നിരത്തിലിറങ്ങാത്തതിനാൽ കച്ചവടം വേണ്ടവിധം ലഭിക്കില്ലെങ്കിലും ഹർത്താലിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനായി കടകൾ തുറന്നിടാൻ തന്നെയാണ് വ്യാപാരികളുടെ തീരുമാനം. സി.പി.എമ്മിെൻറ പിന്തുണയും വ്യാപാരികൾക്കുണ്ട്. ഇനി ഏത് രാഷ്ട്രീയ പാർട്ടി ഹർത്താൽ പ്രഖ്യാപിച്ചാലും തങ്ങൾ കടകൾ തുറന്നു പ്രവർത്തിക്കുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.
അതേസമയം തിരുവനന്തപുരത്ത് കടകളൊന്നും തുറക്കാനായിട്ടില്ല. ചാല മാർക്കറ്റിലെ കടകൾ തുറന്നു പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെെട്ടങ്കിലും ലഭിക്കുന്നില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.