തിരുവനന്തപുരം: അയ്യപ്പ കർമ സമിതി പ്രഖ്യാപിച്ച വ്യാഴാഴ്ചത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് ടൂർ ഓപ്പറേറ്റർമാരുടെ സംയുക്ത സമിതി. പതിനായിരക്കണക്കിന് വിദേശ,സ്വദേശ വിനോദ സഞ്ചാരികൾ സംസ്ഥാനത്തുള്ള സാഹചര്യത്തിൽ അവരെ ഉപദ്രവിക്കുന്ന ഹർത്താലിനെ പിന്തുണക്കാനാവില്ലെന്ന് 28 സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചതായി വക്താവ് ഇ.എം. നജീബ് അറിയിച്ചു. ഹോട്ടലുടമകൾ, ഹൗസ് ബോട്ട് ഉടമകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവയുടെ സംഘടനകൾ സമിതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.