ഹർത്താൽ പൂർണം

തിരുവനന്തപുരം: തൃശൂർ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ അമ്മക്കും ബന്ധുക്കൾക്കും നേെരയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനംചെയ്ത ഹർത്താൽ പൂർണം. അങ്ങിങ്ങ് നേരിയ സംഘർഷം. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മലപ്പുറം ജില്ലയെ ഒഴിവാക്കിയിരുന്നു.
കെ.എസ്.ആർ.ടി.സി  ബസുകളും മറ്റ് സ്വകാര്യവാഹനങ്ങളും സർവിസ് നടത്തിയില്ല. ഒാേട്ടാ, ടാക്സി എന്നിവയും നിരത്തിലിറങ്ങിയില്ല. ഓഫിസുകളിൽ ഹാജർ നില വളരെ കുറവായിരുന്നു. വാഹനങ്ങൾ തടയാനും കടകളടപ്പിക്കാനും നടത്തിയ ശ്രമങ്ങൾ പലേടത്തും സംഘർഷത്തിന് കാരണമായി. തിരുവനന്തപുരം നഗരത്തിൽ എക്സിക്യൂട്ടിവ് മജിസ്േട്രറ്റി‍​െൻറ വാഹനമടക്കം യു.ഡി.എഫുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. യു.ഡി.എഫും ബി.ജെ.പിയുമടക്കം നിരവധി  സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിലുണ്ടായ  സംഘർഷം നേരിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പെരുമ്പാവൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കൊച്ചിയിൽ പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഷൊർണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശി. ആലുവയിൽ പൊലീസും ഹർത്താലനുകൂലികളും ഉന്തുംതള്ളുമുണ്ടായി. കൊല്ലം  ഇരവിപുരത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ  ഹർത്താലനുകൂലികൾ തല്ലിത്തകർത്തു. പുനലൂരിൽ കുടിവെള്ള ടാങ്കറുകൾ തടഞ്ഞു. വയനാട് ജില്ല സഹകരണ ബാങ്ക് ഹർത്താലനുകൂലികൾ പൂട്ടിച്ചു. വനിത ജീവനക്കാരടക്കമുള്ളവരെ ഇറക്കിവിട്ടു.
വാഹനങ്ങൾ തടയാൻ ഹർത്താലനുകൂലികൾ റോഡിലിറങ്ങിയത്  പലയിടത്തും സംഘർഷത്തിന് കാരണമായി. ചേർത്തല പൊന്നാംവെളിയിൽ വാഹനം തടഞ്ഞ ഹർത്താലനുകൂലികളും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്താൻപോയ കെ.എസ്.ഇ.ബി ജീവനക്കാരെ തടഞ്ഞത് കോട്ടയത്ത് തർക്കത്തിനിടയാക്കി. കളമശ്ശേരിയിലും തോപ്പുംപടിയിലും വാഹനം തടഞ്ഞ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.
മലബാറിലും ഹർത്താൽ പൂർണമായിരുന്നു. ഹർത്താലിനെ തുടർന്ന്  വാളയാർ ചെക്പോസ്റ്റ് വഴിയുള്ള ഗതാഗതം നിലച്ചു. കൊല്ലങ്കോട്ട് കെ.എസ്.യു പ്രവർത്തകർ നെഹ്റു കോളജി​െൻറ ബസ് അടിച്ചുതകർത്തു. കണ്ണൂരിലും കോഴിക്കോടും കാസർകോട്ടും വയനാട്ടിലും പൊതുവിൽ ഹർത്താൽ സമാധാനപരമായിരുന്നു.  
യു.ഡി.എഫ് മാര്‍ച്ച് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍  ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി നടത്തിയ സെക്രേട്ടറിയറ്റ് മാര്‍ച്ച് ഒ. രാജഗോപാല്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.െഎയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. മഹിജക്കൊപ്പം സമരത്തിനെത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) നടത്തിയ മാർച്ച് ആർ.എം.പി നേതാവ് കെ.കെ. രമ ഉദ്ഘാടനം ചെയ്തു.

 

Tags:    
News Summary - harthal in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.