ഷൊർണൂർ: ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബി.ജെ.പി പ്രഖ്യാപിച്ച ഹർത്താൽ ഒഴിവാക്കി. നഗരസഭ ഭരണാധികാരികളും ബി.ജെ.പി നേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനം. നഗരസഭയിലെ വാർഷിക പദ്ധതിയിൽ പ്രതിപക്ഷ വാർഡുകളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി സമരം ആരംഭിച്ചത്. തുടർന്ന്, പ്രവർത്തകർ സംസ്ഥാനപാത ഉപരോധിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൂടിയാണ് ഹർത്താൽ ആഹ്വാനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.