തിരുവനന്തപുരം/കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആ ഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ സി.പി.എം ഒാഫീസുകൾ ആക്രമിക്കപ്പെട്ട ു. മലപ്പുറം തവനൂരിൽ സി.പി.എം ലോക്കൽ കമ്മറ്റി ഒാഫീസിന് ഹർത്താൽ അനുകൂലികൾ തീയിട്ടു. പാലക്കാട് വെണ്ണക്കരയിൽ സി .പി.എം നിയന്ത്രണത്തിൽ പ്രവർത്തിച്ചു വന്ന വായനശാലക്കും തീയിട്ടു. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമ ുണ്ടായത്.
കോഴിക്കോട് വിവിധ ഭാഗങ്ങളിൽ ഹര്‍ത്താൽ അനുകൂലികൾ വഴി തടയുകയാണ്. റോഡിൽ ടയർ ഇട്ടു കത്തിച്ചു. കുന്ദമം ഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി. കൊയിലാണ്ടിയില്‍ സി.ഐയുടെ വാഹനത്തിന് നേരെ കല്ലേറുണ് ടായി. കെ.എസ്.ആർ.ടി.സിയുടെയും കാറിെൻറയും ചില്ലുകള്‍ തകര്‍ത്തു. പേരാമ്പ്രയില്‍ കെ.എസ്.ആർ.ടി.സിക്കു നേരെയും ഡി .വൈ.എഫ്.ഐ ഓഫീസിനു നേരെയും കല്ലേറുണ്ടായി. കുന്ദമംഗലത്ത് ബംഗളൂരുവില്‍ നിന്നും വരികയായിരുന്ന സ്വകാര്യബസിന് നേര െയുണ്ടായ കല്ലേറില്‍ ബസിന്‍റെ ചില്ല് തകര്‍ന്നു.
കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ മരക്ഷണങ്ങള്‍ കൂട്ടിയിട്ട് റോഡ് ഉപരോധിച്ച സമരാനുകൂലികള്‍ കൊട്ടാരക്കരയില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചാണ് ഗതാഗതം തടസ്സപ്പടുത്തിയത്. ശബരിമല പാതയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ഹര്‍ത്താല്‍ ദിനത്തിലും ശക്തമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടെങ്കിലും ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി കടകള്‍ അടപ്പിച്ചു.
പന്തളത്ത് 5 സിപിഎം പ്രവർത്തകരുടെ വീടിനു നേരെ ആക്രമണമുണ്ടായി. സി.പി.എം പന്തളം ഏരിയാ കമ്മിറ്റിയംഗവും കുടുംബശ്രീ പന്തളം നഗരസഭാ വൈസ് ചെയർ പേഴ്സണുമായ കെ. എൻ സരസ്വതി, മംഗാരം വടക്ക് ബ്രാഞ്ച് സെക്രട്ടറി മധു, സി.പി.ഐ നേതാവ് മണപ്പാട്ട് വിജയകുമാർ എന്നിവരുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ആർ.സി.സിയിലേക്കും പോകുന്നവര്‍ക്ക് െപാലീസ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സര്‍വീസ് നടത്താന്‍ തയാറായാല്‍ സംരക്ഷണം നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ ബി.ജെ.പി-ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്തും
പാലക്കാട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ബെംഗളൂരുവില്‍ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസുകള്‍ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെ.എസ്.ആർ.ടി.സി സര്‍വ്വീസ് നടത്തുന്നില്ല.
കണ്ണൂര്‍ പയ്യന്നൂർ എടാട്ട്, പെരുമ്പ എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് കണ്ണൂരിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിര്‍ത്തി വച്ചു. കണ്ണൂര്‍ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു.
വൈകിട്ട് ആറു വരെയാണു ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ബി.ജെ.പിയും അറിയിച്ചിട്ടുണ്ട്. കര്‍മസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കടകൾ തുറന്നാൽ സംരക്ഷണം നൽകുമെന്നും ബലം പ്രയോഗിച്ച് അടപ്പിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും ഡി.ജി.പി മുന്നറിയിപ്പു നൽകി. സംഘർഷസാധ്യത കണക്കിലെടുത്ത് സർക്കാർ കർശന നടപടിക്ക് നിർദേശം നൽകി. നിയമവാഴ്ച ഉറപ്പാക്കണമെന്ന് കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.