മൂന്ന് ജില്ലകളില്‍ ഇന്ന് ഹര്‍ത്താല്‍

തൊടുപുഴ/കോട്ടയം/പത്തനംതിട്ട: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ പൂര്‍ണമായും കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയിലെ എട്ട് പഞ്ചായത്തുകളിലും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ നടക്കും. 

ഇടുക്കിയില്‍ യു.ഡി.എഫും കേരള കോണ്‍ഗ്രസ് എമ്മും ആഹ്വാനംചെയ്ത ഹര്‍ത്താലില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യമേഖലകളും വിവാഹം, മരണം തുടങ്ങിയ അടിയന്തര ചടങ്ങുകളും വിവിധ തീര്‍ഥാടനങ്ങളും ഒഴിവാക്കിയതായി യു.ഡി.എഫ് ഇടുക്കി ജില്ല ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍ അറിയിച്ചു. 

കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കോട്ടയം ജില്ലയിലെ മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, പൂഞ്ഞാര്‍ പഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയില്‍ പെരുനാട്, വടശ്ശേരിക്കര, വെച്ചൂച്ചിറ, നാറാണംമൂഴി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍ നടക്കുക. 

Tags:    
News Summary - harthal in three district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.