ന്യൂഡൽഹി: ഓൺലൈൻ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസ് ആപ് വഴി മുസ്ലിം സ്ത്രീകകളെ ലൈംഗികമായി അധിക്ഷേപിച്ച കേസിലെ പ്രതികളിൽ മലയാളി പെൺകുട്ടിയും. 'മുസ്ലിം പെൺകുട്ടികൾ ഹിന്ദു പെൺകുട്ടികളേക്കാൾ സുന്ദരികളാണ്' എന്ന തലക്കെട്ടിൽ ചർച്ച സംഘടിപ്പിച്ചാണ് ലൈംഗികാധിക്ഷേപം നടത്തിയത്. ചർച്ചയിൽ പങ്കെടുത്ത കോഴിക്കോട്ടുകാരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ മൊബൈൽ ഫോണും ലാപടോപ്പും പിടിച്ചെടുത്തു. എന്നാൽ, ചർച്ചയിൽ അധിക്ഷേപകരമായ പരാമർശങ്ങളൊന്നും നടത്തിയില്ലെന്നാണ് പെൺകുട്ടി നൽകിയ മൊഴി.
ലഖ്നോ സ്വദേശിയായ രാഹുൽ കപൂറിനെ കഴിഞ്ഞദിവസം ഡൽഹി സൈബർസെൽ കസ്റ്റഡിയിൽ എടുത്തിരുന്നു. മുസ്ലിം പെൺകുട്ടികൾക്കെതിരെ ലൈംഗികാധിപേക്ഷം നടത്താനായി 'ബിസ്മില്ല' എന്ന ഐഡിയിൽ ക്ലബ് ഹൗസിൽ അക്കൗണ്ട് നിർമിച്ചത് രാഹുൽ കപൂർ ആണെന്നാണ് പൊലീസ് പറയുന്നത്. ക്ലബ് ഹൗസ് ചർച്ചയുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് മൂന്ന് പേരെ ഹരിയാനയിൽനിന്നും അറസ്റ്റ് ചെയ്തിരുന്നു. ആകാശ് സുയാൽ, ജൈഷ്ണവ് കാക്കർ, യാഷ് കുമാർ പരാഷർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഡൽഹി പൊലീസ് നടപടി.
വിഷയത്തിൽ സ്വമേധയാ ഇടപെട്ട ഡൽഹി വനിത കമീഷൻ സ്വാതി മലിവാൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ചർച്ചയിൽ പങ്കെടുത്തവർ മുസ്ലിം പെൺകുട്ടികൾക്കുമെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തുന്നത് വ്യക്തമാണെന്നും ഇത്തരം സംഭവങ്ങൾ രാജ്യത്ത് വർധിച്ചുവരുന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും കമീഷൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.