തിരുവനന്തപുരം: അരൂരിലെ കോൺഗ്രസ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മന്ത ്രി ജി. സുധാകരന് തെരഞ്ഞെടുപ്പ് കമീഷെൻറ ക്ലീൻചിറ്റ്. മോശം പരാമർശം നടത്തിെയന്ന പരാതിയിൽ മന്ത്രി മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു.
ഷാനിമോൾ ഉസ്മാെൻറ ചീഫ് ഇലക്ഷൻ ഏജൻറിെൻറ പരാതിയെത്തുടർന്ന് ഡി.ജി.പിയിൽനിന്നും കലക്ടറിൽനിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇതിനുപുറമേ, സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർക്ക് നിവേദനം നൽകി. റിപ്പോർട്ടുകളും വിഡിയോയും പരിശോധിച്ചിരുന്നു. ആരെയും പേരെടുത്ത് പറഞ്ഞല്ല മന്ത്രി പരാമർശം നടത്തിയത്.
ദുരുദ്ദേശത്തോടെ നടത്തിയ പരാമർശമല്ല അതെന്നാണ് മനസ്സിലാക്കുന്നത്. അതിനാൽ മന്ത്രി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടിെല്ലന്ന നിഗമനത്തിലാണ് എത്തുന്നതെന്ന് മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി.
നീതിപൂർവം പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്ത് അതിർത്തികടന്നെത്തി വോട്ട് ചെയ്യുന്നത് തടയാൻ ശക്തമായ സംവിധാനം ഒരുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. ഉദ്യോഗസ്ഥർ നിഷ്പക്ഷവും നീതിപൂർവവുമായി പെരുമാറണം. പക്ഷപാതപരമായി പെരുമാറിയാൽ നടപടിയെടുക്കാൻ ജില്ല െതരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദേശം നൽകി. ഉപെതരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലെ കലക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, റിട്ടേണിങ് ഓഫിസർമാർ എന്നിവരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് നിർദേശം.
മഞ്ചേശ്വരത്ത് പ്രത്യേക ശ്രദ്ധ നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. കാര്യക്ഷമമായ നിരീക്ഷണം, വെബ്കാസ്റ്റിങ്, അതിർത്തിയിൽ പരിശോധന എന്നിവ ഏർപ്പെടുത്തണം. മണ്ഡലത്തിൽ 16 അതിർത്തി ബൂത്തുകളും 101 പ്രശ്നസാധ്യത ബൂത്തുകളുണ്ട്. ബുർഖ ധരിച്ചവർ ഉൾപ്പെടെ സ്ത്രീകളെ പരിശോധിക്കാൻ പ്രത്യേക വനിത ഓഫിസർമാരെ നിയോഗിക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെയും പോളിങ് സ്റ്റേഷനുകളിലെ സജ്ജീകരണങ്ങൾ, വെബ്കാസ്റ്റിങ് സംവിധാനം, കള്ളവോട്ട് തടയാനുള്ള നടപടികൾ, ക്രമസമാധാനപ്രശ്നങ്ങൾ തുടങ്ങിയവ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ വിലയിരുത്തി.
മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കണം. പ്രധാന നേതാക്കളുടെ പ്രസംഗങ്ങൾ വിഡിയോ റെക്കോഡ് ചെയ്യണം. വോട്ടർപ്പട്ടിക വിശദമായി പരിശോധിക്കാനും പുതിയ അപേക്ഷകൾ പരിഗണിച്ച് തയാറാക്കിയ സപ്ലിമെൻററി വോട്ടർപട്ടിക ഉൾപ്പെടെ രാഷ്ട്രീയ കക്ഷികൾക്ക് നൽകാനും കലക്ടർമാർക്ക് നിർദേശം നൽകി. വോട്ടുയന്ത്രം, വി.വി പാറ്റ് എന്നിവ കൈകാര്യം ചെയ്യാൻ പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണം. മണ്ഡലങ്ങളിൽ വോട്ടർമാർക്കായും ബോധവത്കരണം നടത്തണം. ൈഫ്ലയിങ് സ്ക്വാഡുകൾ ഉൾപ്പെടെയുള്ളവ കൂടുതൽ ശക്തമാക്കാനും നിർദേശിച്ചു.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, ഇൻറലിജൻസ് ഐ.ജി വിനോദ്കുമാർ, സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ, എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്, ജോയൻറ് സി.ഇ.ഒ രമേശ് ചന്ദ്രൻ നായർ തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.