തിരുവനന്തപുരം: യു.പിയിൽ ആവർത്തിക്കുന്ന ബലാത്സംഗക്കൊലകളിൽ പ്രതിഷേധിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിചാരണ ചെയ്ത് വിമൻ ജസ്റ്റിസ് മൂവ്മെൻറ്. ഒക്ടോബർ 10, ദേശീയ തപാൽ ദിനത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് പ്രവർത്തകർ കൂട്ടത്തോടെ യോഗിക്ക് പ്രതിഷേധ കത്തയച്ചു. സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ഉദ്ഘാടനംചെയ്തു.
യോഗി ആദിത്യനാഥിെൻറ ഭരണത്തിൽ ദലിത് വംശഹത്യയും സ്ത്രീപീഡനങ്ങളും വർധിക്കുകയാണെന്ന് അവർ പറഞ്ഞു. സംഘപരിവാറിെൻറ സ്ത്രീവിരുദ്ധ സവർണ്ണ പ്രത്യയശാസ്ത്രത്തിെൻറ പിൻബലമുള്ള ബി ജെ പി സർക്കാരാണ് ഹാഥറസ് പ്രതികളെ സംരക്ഷിക്കുന്നത്. സവർണ്ണ ക്രിമിനലുകളെ പിന്തുണക്കുന്ന യുപി സർക്കാരിനെതിരായ സ്ത്രീ മുന്നേറ്റത്തിന് വിമൻ ജസ്റ്റിസ് മൂവ്മെൻറ് നേതൃത്വം കൊടുക്കുമെന്നും അവർ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ പരിപാടികൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.