തിരുവനന്തപുരം: പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. മൂന്നാംഘട്ട ലോക്ഡൗൺ അവസാനിച്ച ശേഷം മെയ് 18 മുതൽ ജില്ലകൾക്കകത്ത് ബസ് സർവീസ് ആരംഭിക്കാൻ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കർശന നിയന്ത്രണങ്ങൾ പാലിച്ച് സർവീസ് നടത്തേണ്ടതിനാൽ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കാൻ കഴിയൂ. ഇത്തരത്തിലാകുമ്പോൾ പഴയ നിരക്കിൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സിക്കോ സ്വകാര്യ ബസുകൾക്കോ സാധ്യമല്ല. 55 ദിവസത്തെ ലോക്ഡൗണിനെ തുടർന്ന് സാമ്പത്തിക നഷ്ടം നേരിടുന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. അപ്പോൾ നഷ്ടം നികത്താൻ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയേറ്റിലേക്കും കോടതികളിലേക്കും ഇപ്പോൾ പരിമിതമായ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ഇരട്ടി ചാർജാണ് ഈടാക്കുന്നത്. ഇതിന്‍റെ ലാഭനഷ്ടങ്ങൾ ഇതുവരെ കണക്കാക്കിയിട്ടില്ല. ഇതുകൂടി കണക്കിലെടുത്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിരക്ക് വർധന ലോക് ഡൗൺ കാലത്തേക്ക് മാത്രമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.