കൊച്ചി: സിറോ മലബാർ സഭ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാനുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈകോടതി നീട്ടി.
കുർബാന തർക്കത്തിൽ ബിഷപ്സ് ഹൗസിന് മുന്നിൽ സമരം നടത്തുന്ന അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റ സമിതി എന്നിവരിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ആർച് ബിഷപ് നൽകിയ ഹരജിയിൽ ജസ്റ്റിസ് അനു ശിവരാമൻ നേരത്തേ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹരജി വീണ്ടും പരിഗണിക്കുന്നത് 14ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.
എതിർകക്ഷികളായ അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റ സമിതി എന്നിവർ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം തേടിയതിനെ തുടർന്നാണ് ഹരജി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.