കൊച്ചി: തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ (കെ-റെയിൽ) പദ്ധതി സംബന്ധിച്ച ഉറപ്പ് ലംഘിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ കോടതിയലക്ഷ്യ ഹരജിയിൽ ചീഫ് സെക്രട്ടറിക്കും കെ-റെയിൽ വികസന കോർപറേഷൻ എം.ഡിക്കും ഹൈകോടതിയുടെ നോട്ടീസ്. കേന്ദ്രസർക്കാറിെൻറയും റെയിൽേവ ബോർഡിെൻറയും അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് ഹൈകോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചാണ് സർക്കാർ സ്ഥലമെടുപ്പ് നടപടി ആരംഭിച്ചതെന്ന് കാണിച്ച് കോട്ടയം പെരുവ സ്വദേശി എം.ടി. തോമസ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ നോട്ടീസ് പുറപ്പെടുവിച്ചത്. രണ്ടാഴ്ചക്കുശേഷം ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
കെ-റെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഹരജിക്കാരനടക്കമുള്ളവർ നേരേത്ത സിംഗിൾ ബെഞ്ചിൽ നൽകിയ ഹരജിയിലാണ് കേന്ദ്രസർക്കാറിെൻറയും റെയിൽേവ ബോർഡിെൻറയും അനുമതി സംബന്ധിച്ച സർക്കാറിെൻറ ഉറപ്പുണ്ടായത്.
ഈ ഉറപ്പ് രേഖപ്പെടുത്തി ഹരജി തീർപ്പാക്കിയിരുന്നു. എന്നാൽ, ഇൗ ഉറപ്പ് ലംഘിച്ചാണ് ഭൂമി ഏറ്റെടുക്കാനും ടെൻഡർ നടപടികൾക്കും അനുമതി നൽകി സർക്കാർ ഉത്തരവുകളിറക്കിയതെന്നാണ് കോടതിയലക്ഷ്യ ഹരജി. അതേസമയം, പദ്ധതിക്ക് കേന്ദ്രസർക്കാറോ റെയിൽവേ ബോർഡോ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് തടയണമെന്നും സർക്കാറിെൻറ കോടതിയലക്ഷ്യ നടപടിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.