വാഹന രജിസ്ട്രേഷൻ പുതുക്കലിനും ഫിറ്റ്‌നസ് പരിശോധനക്കും അമിത ഫീസ്: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനും ഫിറ്റ്‌നെസ് പരിശോധനക്കും അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് ഹൈകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി.

അമിത ഫീസാണ് ഈടാക്കുന്നതെന്ന്​ ആരോപിച്ച് കോഴിക്കോട് വടകരയിലെ മോട്ടോർ വെഹിക്കിൾ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് ഫെഡറേഷനടക്കം നൽകിയ ഹരജികളിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഇടക്കാല ഉത്തരവ്.

ഹരജികൾ ഒക്ടോബർ 18ന് വീണ്ടും പരിഗണിക്കാൻ മാറ്റി. അതുവരെ ഹരജിക്കാരിൽനിന്ന് ഉയർന്ന ഫീസ് ഈടാക്കുന്നതും കോടതി തടഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഫീസ് വർധിപ്പിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യംചെയ്താണ് ഹരജി.

Tags:    
News Summary - HC seeks clarification for Excessive fees for renewal of vehicle registration and fitness test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.