മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാർഡിൽനിന്ന് ചാടിപ്പോയതിനെ തുടർന്ന് പിടിയിലായ കോഴിക്കോട് കല്ലായി സ്വദേശി നൗഷാദ് എന്ന ബുള്ളറ്റ് റംഷാദ് (19) മോഷണം പഠിച്ചത് യൂട്യൂബിൽനിന്നെന്ന് പൊലീസ്. വെള്ളിയാഴ്ച രാത്രി ഐക്കരപ്പടിയിൽനിന്നാണ് ഇയാൾ പിടിയിലായത്. സ്കൂൾ വിദ്യാഭ്യാസംപോലും ലഭിച്ചിട്ടില്ലാത്ത റംഷാദിനെതിരെ കൊണ്ടോട്ടി, വാഴക്കാട്, തിരൂരങ്ങാടി, വടകര, കോഴിക്കോട് മെഡിക്കൽ കോളജ്, പാലക്കാട് എന്നിവിടങ്ങളിൽ പത്തിലധികം ബൈക്ക് മോഷണക്കേസുകളുണ്ട്. മോഷ്ടിച്ചതിലധികവും ബുള്ളറ്റുകളായിരുന്നു.
ഞായറാഴ്ച പുലർച്ചയാണ് ആശുപത്രിയിലെ ശുചിമുറിയിലെ വെൻറിലേഷൻ വഴി എടവണ്ണപ്പാറ പൊന്നാട് സ്വദേശി മെഹബൂബിനോടൊപ്പം (22) റംഷാദ് രക്ഷപ്പെട്ടത്. ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെട്ട പ്രതികൾ പുൽപറ്റ തോട്ടേക്കാട്ടെത്തിയപ്പോൾ പെട്രോൾ തീർന്നതിനെ തുടർന്ന് ഉപേക്ഷിച്ചു. തുടർന്ന് തൊട്ടടുത്ത വീട്ടിലെ പൾസർ ബൈക്ക് മോഷ്ടിച്ചു. മെഹബൂബിനെ വീടിെൻറ പരിസരത്തിറക്കി റംഷാദ് ബൈക്കുമായി പോവുകയായിരുന്നു. ഇയാൾ ബുധനാഴ്ച രാത്രി മുസ്ലിയാരങ്ങാടി കമ്പളപറമ്പ് പരിസരത്തുനിന്ന് ഗുഡ്സ് ഓട്ടോയും മോഷ്ടിച്ചു. തുടർന്ന് ഒാട്ടോയുടെ നമ്പർ മാറ്റിയശേഷം രാത്രി കടകൾ പൊളിച്ച് കവർച്ച നടത്താൻ പദ്ധതിയിടുകയായിരുന്നു. ഇതിനിടെ കൊണ്ടോട്ടി സി.ഐ കെ.എം. ബിജുവിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.
ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസെൻറ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്ക് പുറമേ കൊണ്ടോട്ടി സ്റ്റേഷനിലെ എസ്.ഐ രാധാകൃഷ്ണൻ, ചന്ദ്രൻ, രാജേഷ്, അജയ്, മായാദേവി, സ്പെഷൽ ബ്രാഞ്ച് അംഗം സുരേഷ് എന്നിവരാണ് അേന്വഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.