െകാച്ചി: വകുപ്പുതല പരീക്ഷകൾ ജയിച്ച അധ്യാപകരെ മാത്രം പ്രൈമറി തലത്തിൽ പ്രഥമാധ്യാപ ക നിയമനത്തിന് പരിഗണിക്കണമെന്ന് ഹൈകോടതി. മൂന്നുവർഷത്തിനകം ചട്ടപ്രകാരമുള്ള പരീക്ഷകൾ ജയിച്ചാൽ അമ്പതു വയസ്സ് കഴിഞ്ഞവർക്ക് പ്രഥമാധ്യാപകനായി നിയമനം നൽകുന്ന ഇളവ് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
ചട്ടപ്രകാരമുള്ള പരീക്ഷകൾ പാസായില്ലെന്ന കാരണത്താൽ അമ്പത് വയസ്സ് കഴിഞ്ഞ അധ്യാപകരെ പ്രഥമാധ്യാപകനിയമനത്തിനുള്ള സീനിയോറിറ്റി പട്ടികയിൽനിന്ന് ഒഴിവാക്കരുതെന്ന കേരള അഡ്മിനിസ്േട്രറ്റിവ് ട്രൈബ്യൂണലിെൻറ ഉത്തരവ് ചോദ്യം െചയ്യുന്ന ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.