തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ അനധികൃതമായി ഹാജരാകാത്ത ഡോക്ടർമാർ അടക്കം ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്. അനധികൃത അവധിയിലുള്ളവർ തിരികെ പ്രവേശിക്കാൻ അനുമതി തേടിയാൽ അനുവദിക്കണമെന്ന മാനുവൽ ഫോർ ഡിസിപ്ലിനറി പ്രൊസീഡിങ്സിലെ 53(6) ഖണ്ഡികയിലെ വ്യവസ്ഥ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജീവനക്കാർക്ക് ഇനി ബാധകമല്ലെന്ന് പുതിയ ഉത്തരവിൽ പറയുന്നു.
ഹാജരാകാത്തവർ നടപടി ഒഴിവാക്കാൻ തിരിച്ചുകയറി തൽക്കാലം രക്ഷപ്പെട്ടശേഷം വീണ്ടും അനധികൃത അവധിയിൽ പോവുകയാണ്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് തിരികെ കയറി പെൻഷൻ ആനുകൂല്യവും നേടും. പ്രകൃതിക്ഷോഭവും കോവിഡ് പോലെ പകർച്ചവ്യാധികളും നേരിടാൻ ഡോക്ടർമാരുടെ അടക്കം കുറവുണ്ട്.
പുനഃപ്രവേശനം നേടുന്ന ഉദ്യോഗസ്ഥർ കരട് ഉടമ്പടി വ്യവസ്ഥ പ്രകാരം 200 രൂപയുെട മുദ്രപത്രത്തിൽ വകുപ്പ് ഡയറക്ടർക്ക് സത്യവാങ്മൂലം സമർപ്പിക്കണം. അഭിപ്രായം സഹിതം സർക്കാറിന് നൽകണം. സർക്കാർ തലത്തിലാകും തീരുമാനം. പുനഃപ്രവേശനം അനുവദിക്കുന്നെങ്കിൽ അച്ചടക്കനടപടികളുടെ തീർപ്പിന് വിധേയമാകും. അച്ചടക്ക നടപടികളിൽനിന്ന് ഒഴിവാക്കില്ല. പുനഃപ്രവേശനം നേടുന്ന ഉദ്യോഗസ്ഥെൻറ ബാധ്യതാവിവരം സേവനപുസ്തകത്തിൽ രേഖപ്പെടുത്തും. ഗസറ്റഡ് ഉദ്യോഗസ്ഥെൻറ ബാധ്യത അക്കൗണ്ടൻറ് ജനറലിനെ അറിയിക്കും. ബോണ്ട് സമർപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ ബാധ്യത രജിസ്റ്റർ ആരോഗ്യ ഡയറക്ടർ സൂക്ഷിക്കുകയും എല്ലാ വർഷവും ജനുവരി 31നകം സർക്കാറിന് നൽകുകയും ചെയ്യും.
അനധികൃത അവധിയിലുള്ളവർ, അനധികൃതാവധി റിപ്പോർട്ട് ചെയ്യെപ്പട്ടവർ, അച്ചടക്ക നടപടി നേരിട്ടവർ, അച്ചടക്കനടപടി പരിഗണനയിലുള്ളവർ എന്നിവർക്ക് ഇത് ബാധകമാണ്. അനധികൃതമായി വിട്ടുനിൽക്കുന്നവർക്കും പുനഃപ്രവേശനത്തിന് അപേക്ഷ നൽകിയവർക്കും നൽകുന്നവർക്കും ഇതിലെ വ്യവസ്ഥ പ്രകാരമേ പുനഃപ്രവേശനം അനുവദിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.