കൊച്ചി: പ്രതികളെ കോടതി റിമാൻഡ് ചെയ്യുന്നതിനുമുമ്പ് ദേഹപരിശോധന നടത്തി ഹെൽത്ത് സ ്ക്രീനിങ് സർട്ടിഫിക്കറ്റ് നൽകാൻ പൊലീസ് നിർബന്ധിക്കുന്നതിനെതിരായ ഹരജിയിൽ സംസ ്ഥാന പൊലീസ് മേധാവിയെ കക്ഷിചേർക്കാൻ ഹൈകോടതി നിർദേശം.
റിമാൻഡ് കാര്യത്തിൽ കോടതി തീരുമാനമെടുക്കുംമുമ്പ് ഇവരെ ഹാജരാക്കി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനം തടയാൻ നടപടിവേണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ജില്ല ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഒാഫിസർ ഡോ. കെ. പ്രതിഭ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവേ വിശദീകരണത്തിനായി സർക്കാറിന് കോടതി മൂന്നാഴ്ചകൂടി സമയം അനുവദിച്ചിരുന്നു. ആഭ്യന്തര വകുപ്പിനെയും ഡി.ജി.പിയെയും കക്ഷിയാക്കേണ്ടതുണ്ടെന്ന നിലപാട് സർക്കാർ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ഡി.ജി.പിയെ എതിർകക്ഷിയാക്കാൻ കോടതി ഹരജിക്കാരിയോട് നിർദേശിച്ചത്.
അസുഖംമൂലം ജയിലിൽ മരണമുണ്ടായാൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ ഉത്തരവാദിയാകുമെന്ന ജയിൽ ഡി.ജി.പിയുടെ സർക്കുലർ നിലവിലിരിക്കെ റിമാൻഡ് പ്രതികളുടെ ഹെൽത്ത് സ്ക്രീനിങ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മാർഗനിർദേശങ്ങൾ വ്യക്തമാക്കി സർക്കുലർ ഇറക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.