തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് കാരണം സമ്മർദിത താപനമെന്നും (കംപ്രഷനൽ വാ മിങ്) അടുത്ത മൂന്ന് ദിവസം കൂടി േകരളം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കാലാവസ്ഥ വിദഗ്ധ ർ. ഭൂമധ്യരേഖക്കും 10 ഡിഗ്രി തെക്ക് അക്ഷാംശത്തിനും ഇടയിലായി രൂപം കൊണ്ട നിബിഡമായ മേഘപടലങ്ങളുടെ സാന്നിധ്യമൂലം വായുപ്രവാഹം താഴോട്ടേക്ക് പതിക്കുകയാണ്. ഇതുമൂലം അന്തരീക്ഷത്തിൽ മേഘരൂപത്കരണം നടക്കുന്നില്ല.
ആകാശം പൊതുവെ മേഘരഹിതമായതോടെ സൂര്യരശ്മികളുടെ തീവ്രത അതേ ശക്തിയോടെ ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കൊടിയ ചൂടിന് കാരണമെന്ന് കുസാറ്റ് റഡാര്‍ സെൻററിലെ ശാസ്ത്രജ്ഞന് ഡോ. എം.ജി. മനോജ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഈ മാസം ഒമ്പതുവരെ ഈ പ്രതിഭാസം നീളും. അതിനു ശേഷം കേരളത്തിൽ വിവിധ ഭാഗങ്ങളിൽ വേനൽമഴക്ക് സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ താപമാപിനിയിൽ ചൊവ്വാഴ്ച ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടാണ്-37.4 ഡിഗ്രി. കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും കുറഞ്ഞ താപനില -23 ഡിഗ്രി. ചൊവ്വാഴ്ച തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ താപനില ശരാശരിയില്‍നിന്ന് രണ്ടു മുതൽ മൂന്ന് ഡിഗ്രിവരെ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.