തൃശൂർ: കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചൂട് കുറവാണ്. എന്നാൽ അനുഭവപ്പെടുന്നത് ഭീകരമായ ചൂടും. പരക്കെ കിട്ടുന്ന വേനൽമഴയാണ് ചൂട് കുറക്കുന്നത്. അന്തരീക്ഷത്തിലെ ഇൗർപ്പമാണ് വൻ ചൂട് അനുഭവപ്പെടാൻ കാരണം. കഴിഞ്ഞ വർഷം ഇതേസമയം ഉഷ്ണതരംഗങ്ങളുടെ കാലമായിരുന്നു. ഒപ്പം ചൂട് 37 ഡിഗ്രി െസൽഷ്യസിൽ അധികം എത്തിനിൽക്കുകയും ചെയ്തിരുന്നു. നിലവിൽ പുനലൂർ ഒഴികെ കാലാവസ്ഥ വകുപ്പിെൻറ ഉഷ്ണമാപിനിയിൽ എവിടെയും 36 കടന്നിട്ടില്ല. പുനലൂരിൽ ശനിയാഴ്ച രേഖപ്പെടുത്തിയ 36.4 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില. കുറവ് കണ്ണൂരിലും- 32.9. ചൂട് ഏറെ പ്രശ്നം സൃഷ്ടിക്കാറുള്ള പാലക്കാട് പോലും 34.7 ആണ്.
കാലാവസ്ഥ വകുപ്പിന് കേരളത്തിൽ ഒമ്പത് ജില്ലകളിൽ മാത്രമാണ് ഉഷ്ണമാപിനിയുള്ളത്. തിരുവനന്തപുരം (35.2), കോട്ടയം (34), ആലപ്പുഴ (33.3), എറണാകുളം (33.8), തൃശൂർ (34.9), കോഴിക്കോട് (33.6) എന്നിങ്ങനെയാണ് ഇവിടെ ചൂട് രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിെൻറ സഹായത്തോടെ വിവിധ സ്ഥാപനങ്ങൾ ബാക്കി അഞ്ചുജില്ലകളിലും രേഖപ്പെടുത്തിയ ചൂടും അതിനപ്പുറമില്ല. ഏതാണ്ട് ഇതേ സാഹചര്യമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉള്ളത്. കാര്യങ്ങൾ ഇങ്ങനെയാെണങ്കിലും രാവിലെ 11ന് ശേഷം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. 40 ഡിഗ്രി സെൽഷ്യസിന് സമാനമായ കനത്ത ചൂടാണ് മിക്ക ജില്ലകളിലും അനുഭവെപ്പടുന്നത്.
പരക്കെ ലഭിക്കുന്ന മഴ തന്നെയാണ് ഇതിന് കാരണം. മഴയുടെ പശ്ചാത്തലത്തിൽ അന്തരീക്ഷത്തിൽ ഇൗർപ്പം നിറയുന്നതാണ് കലശമായ ചൂട് അനുഭവെപ്പടാൻ കാരണം. ചൂടിനപ്പുറം പുഴുക്കാണ് ദുരിതം കൂട്ടുന്നത്. ഹരിതഗൃഹവാതകങ്ങളിൽ പെടുന്ന ഇൗർപ്പം ചൂടിനെ പിടിച്ചുവെക്കുന്ന പ്രവണത വല്ലാതെ പ്രകടിപ്പിക്കും. ഇങ്ങനെ പിടിച്ചുവെക്കുന്നത് കുറഞ്ഞ ചൂടാണെങ്കിലും കൂടുതലായി അനുഭവപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചൂടിെൻറ പ്രയാസങ്ങൾ പാരമ്യത്തിൽ എത്തുകയും ചെയ്യും. മാത്രമല്ല അന്തരീക്ഷ ഇൗർപ്പത്തിെൻറ പശ്ചാത്തലത്തിൽ ശരീരത്തിൽ ൈനസർഗികമായ ബാഷ്പീകരണ തടസ്സവും ഉണ്ടാവും.
കഴിഞ്ഞ വർഷം എപ്രിൽ അവസാനത്തിൽ പാലക്കാടും കോഴിക്കോടും ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തിരുന്നു. പൊതുവെ ശൈത്യമാസങ്ങളായി കണക്കാക്കുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ ഇക്കുറി ചൂട് ഏറിയിരുന്നു. ഫെബ്രുവരിയിൽ 37 ഡ്രിഗ്രി സെൽഷ്യസിൽ അധികം എത്തുകയും ചെയ്തു. അതിനിടെയാണ് വേനൽമഴ ഭേദപ്പെട്ട രീതിയിൽ പെയ്ത് കേരളത്തെ ഉഷ്ണതരംഗത്തിൽ നിന്നും രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.