തൃശൂർ: ജില്ലയിൽ ഏഴ് താലൂക്കുകളിലായി ശനിയാഴ്ച ഉച്ചക്ക് 12 വരെ 144 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 18,247 പേരാണ് ക് യാമ്പുകളിൽ കഴിയുന്നത്.
ചാലക്കുടി താലൂക്കിലാണ് ഏറ്റവുമധികം ക്യാമ്പുകൾ ഉള്ളത്. ചാലക്കുടി പുഴ നിറഞ്ഞൊഴുകുന്നതിനാൽ ഈ താലൂക്കിൽ 37 ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.
കൊടുങ്ങല്ലൂരിൽ 32, മുകുന്ദപുരത്ത് 26, തൃശൂരിൽ 25, തലപ്പിള്ളിയിൽ 18 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. ചാവക്കാട് താലൂക്കിൽ നാല് ക്യാമ്പും കുന്നംകുളത്ത് രണ്ട് ക്യാമ്പുമാണ് പ്രവർത്തിക്കുന്നത്.
5,244 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ 8,107 സ്ത്രീകളും 7,667 പുരുഷന്മാരും 2,473 കുട്ടികളുമാണ്. ചാലക്കുടിയിൽ 1,847 കുടുംബങ്ങളും കൊടുങ്ങല്ലൂരിൽ 1,721 കുടുംബങ്ങളും ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.