തിരുവനന്തപുരം: തെക്കൻ തമിഴ്നാട് തീരത്തിനുസമീപം ചക്രവാതച്ചുഴി എന്ന പുതിയ പ്രതിഭാസം കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ വഴിയൊരുങ്ങുന്നു. ചക്രവാതചുഴി അടുത്ത രണ്ടുമൂന്ന് ദിവസങ്ങളിൽ തുടരും.
ഇതിെൻറ സ്വാധീനത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടിമിന്നേലാടുകൂടിയ മഴക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴക്കും. തുലാവർഷമഴക്ക് വഴിയൊരുക്കുന്ന കിഴക്കൻകാറ്റിനോട് അനുബന്ധിച്ചാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. സംസ്ഥാനത്ത് തുലാവർഷം ചൊവ്വാഴ്ചയോടെ തുടങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ അറിയിപ്പ്.
ബുധനാഴ്ച രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും സംസ്ഥാനത്ത് പകൽ പൊതുവെ മഴ മാറിനിന്നു. കഴിഞ്ഞ ദിവസം നൽകിയ ഓറഞ്ച് അലർട്ടുകൾ ബുധനാഴ്ച പിൻവലിച്ചു. അതേസമയം വടക്കൻജില്ലകളിൽ വൈകുന്നേരത്തോടെ കനത്ത മഴ ലഭിച്ചിരുന്നു.
കേന്ദ്ര കാലാവസ്ഥവകുപ്പിെൻറ മഴ സാധ്യത പ്രവചനപ്രകാരം വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലിൽ ഓറഞ്ച് അലാർട്ടാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും.
കേന്ദ്ര കാലാവസ്ഥവകുപ്പിെൻറ കൊച്ചി റഡാര്‍ ഇമേജില്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലയിലെ മലയോരപ്രദേശങ്ങള്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. നിലവില്‍ മഞ്ഞ, ഓറഞ്ച് അലർട്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മലയോരമേഖലയിൽ അതി ജാഗ്രത പുലർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.