തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇവിടെ 24 മണിക്കൂറിനുള്ളിൽ 204.5 മി.മീറ്ററിന് മുകളിലുള്ള അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഓറഞ്ച് അലർട്ടിലാണ്.
തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇടുക്കി ജില്ലയില്‍ വ്യാപക നാശമാണുണ്ടായത്. കുറ്റ്യാടി ചുരം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചു.
എന്നാല്‍, ഒരു ചുരത്തിലൂടെയും രാത്രിയാത്ര അനുവദിക്കില്ല. അപകടസാധ്യത നിലനില്‍ക്കുന്നതിനാലാണ് വൈകീട്ട് ഏഴുമുതല്‍ രാവിലെ ആറുവരെ ഗതാഗത നിരോധനമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.