ഉരുൾപൊട്ടിയ വിലങ്ങാട്ട് ശക്തമായ മഴ, മലവെള്ളപ്പാച്ചിൽ; ടൗൺ പാലം വീണ്ടും മുങ്ങി

നാദാപുരം: ഉരുൾപൊട്ടൽ നാശം വിതച്ച കോഴിക്കോട് വിലങ്ങാട് ഭീതി പടർത്തി ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. 20 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്.

ചൊവ്വാഴ്ച പുലർച്ചെയാണ് മലയാരത്തെ ഭീതിയിലാക്കി കനത്തമഴ പെയ്തത്. മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായി. അതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. വന മേഖലയിലും അതിശക്തമായ മഴ തുടരുകയാണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ജൂ​ലൈ 31ന് വി​ല​ങ്ങാടുണ്ടായി ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​ൻ നാ​ശമാണ് വി​ത​ച്ചത്. 14 വീടുകൾ പൂർണമായും ഒലിച്ചുപോവുകയും 313 വീടുകൾ വാസയോഗ്യമല്ലാതാവുകയും ചെയ്തു. ഏക്കറുകണക്കിന് കൃഷിയിടങ്ങളും പൂർണായും ഇല്ലാതായി. 

Tags:    
News Summary - Heavy rain in landslide-hit vilangad; Town bridge under water again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.