ഇ​ട​വ​പ്പാ​തി ശ​ക്ത​മാ​യി, മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ

ഇ​ട​വേ​ള​ക്കു​ശേ​ഷം സം​സ്ഥാ​ന​ത്ത് വീ​ണ്ടും തെ​ക്ക് -പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ (ഇ​ട​വ​പ്പാ​തി) ശ​ക്ത​മാ​യി. 48 മ​ണി​ക്കൂ​റി​നി​ടെ പ​ല​യി​ട​ങ്ങ​ളി​ലും ഏ​ഴ് സെ.​മീ​ന്​​ മു​ക​ളി​ൽ ക​ന​ത്ത​മ​ഴ ല​ഭി​ച്ചു. ജൂ​ൺ 30 വ​രെ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്ന് കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജ​ലാ​ശ​യ​ങ്ങ​ളി​ലെ​ല്ലാം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 

ജൂ​ൺ 30വ​രെ രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ചെ എ​ഴു​വ​രെ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ട​ലി​ലും പു​ഴ​ക​ളി​ലും നീ​ർ​ച്ചാ​ലു​ക​ളി​ലും ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.  ക​ന​ത്ത മ​ഴ​യി​ൽ പ​ല​യി​ട​ത്തും ജ​ന​ജീ​വി​തം സ്​​തം​ഭി​ച്ചു, ഗ​താ​ഗ​തം മു​ട​ങ്ങി. കോ​​ഴി​ക്കോ​ട്​ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ ഒ​മ്പ​താം​വ​ള​വി​ന​ടു​ത്ത് മ​ണ്ണി​ടി​ഞ്ഞ്​ നാ​ലു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​ണ്​ മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യ​ത്. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങാ​നാ​ക​തെ വീ​ർ​പ്പു​മു​ട്ടി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് നാ​ലു മ​ണി​ക്കൂ​റോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് ഗ​താ​ഗ​തം പു​നഃ​സ്​​ഥാ​പി​ച്ച​ത്. 

നാലു ജില്ലകളിൽ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി
ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ബുധനാഴ്​ച അവധിപ്രഖ്യാപിച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ  അവധിയായിരിക്കുമെന്ന്​ ക​ല​ക്ട​ർ വീ​ണ എ​ൻ. മാ​ധ​വ​ൻ  അ​റിയിച്ചു.
കൊ​​ല്ലം ജി​​ല്ല​​യി​​ലെ പ്ര​​ഫ​​ഷ​​ന​​ൽ കോ​​ള​​ജു​​ക​​ൾ ഒ​​ഴി​​കെ​ എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക്​ ബു​​ധ​​നാ​​ഴ്​​​ച ക​​ല​​ക്ട​​ർ അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ൾ​ക്കും അം​ഗ​ൻ​വാ​ടി​ക​ൾ​ക്കും ബു​ധ​നാ​ഴ്​​ച ക​ല​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്​​ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണെ​ന്ന് ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചു.

അതീവജാഗ്രതക്ക്​ നിർദേശം
വ്യാ​ഴാ​ഴ്ച​വ​രെ കേ​ര​ള​ത്തി​ൽ ശ​ക്​​ത​മാ​യ മ​ഴ​ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ല​ക്ട​ർ​മാ​ർ​ക്ക് സ​ർ​ക്കാ​ർ അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. ദി​വ​സ​വും 12 മു​ത​ൽ 20 സ​​െൻറി​മീ​റ്റ​ർ വ​രെ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കാ​വു​ന്ന കെ​ടു​തി​ക​ളു​ടെ ആ​ഘാ​തം കു​റ​യ്ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​ദേ​ശം​ന​ൽ​കി. മൂ​ന്നു​ദി​വ​സ​മാ​യി സം​സ്​​ഥാ​ന​ത്ത് തോ​രാ​തെ മ​ഴ​പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​ക​ളി​ൽ​നി​ന്ന് എ​ല്ലാ​ദി​വ​സ​വും സ്​​ഥി​തി​ഗ​തി​ക​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ക​ല​ക്ട​ർ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്ക​ണം. 

താ​ലൂ​ക്കു​ക​ളി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കൺ​ട്രോൾറൂ​മു​ക​ൾ തു​റ​ക്ക​ണം. അ​വ​യു​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ മു​ഖേ​ന പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണം. ആ​വ​ശ്യ​മു​ള്ളി​ട​ത്തെ​ല്ലാം ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്ക​ണം. ദു​രി​ത​ബാ​ധി​ത​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഒ​രു താ​ക്കോ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രോ ത​ഹ​സി​ൽ​ദാ​ർ​മാ​രോ മു​ൻ​കൂ​ർ വാ​ങ്ങി സൂ​ക്ഷി​ക്ക​ണം. വൈ​കീ​ട്ട് ഏ​ഴു​മു​ത​ൽ രാ​വി​ലെ ഏ​ഴു​വ​രെ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര പ​രി​മി​ത​പ്പെ​ടു​ത്താ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണം. ബീ​ച്ചു​ക​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ ഡി.​റ്റി.​പി.​സി മു​ഖേ​ന അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. മ​ര​ങ്ങ​ൾ​ക്ക് ചു​വ​ട്ടി​ലും പ​രി​സ​ര​ത്തും വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ന്ന​തി​ന് സെ​ക്ര​ട്ടേ​റി​യ​റ്റ്, ക​ല​ക്ട​റേ​റ്റു​ക​ൾ, താ​ലൂ​ക്ക് ഓ​ഫി​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ൺേ​ട്രാ​ൾ റൂ​മു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. റ​വ​ന്യൂ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, ലാ​ൻ​ഡ്​​ റ​വ​ന്യൂ ക​മീ​ഷ​ണ​ർ, ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രി​ക്കും.

കൺട്രോൾ റൂ​മു​ക​ൾ തു​റ​ന്നു
തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്​​ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ത​ല​സ്​​ഥാ​ന​ത്തും ജി​ല്ല​ക​ളി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ കൺട്രോൾ റൂ​മു​ക​ൾ തു​റ​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ കൺട്രോൾ റൂ​മു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം​തേ​ട​ണ​മെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ചു. സം​സ്​​ഥാ​ന കൺട്രോൾ റൂം: 1079, 9495323497, 9995378870, 8281737129, 9495482815. ​കാ​സ​ർ​കോ​ട്​: 9496419781, 0499 4257700. ക​ണ്ണൂ​ർ: 9447016601, 0497 2713266. വ​യ​നാ​ട്: 9447525745, 04936 204151. കോ​ഴി​ക്കോ​ട്: 8547950763, 0495 2371002. മ​ല​പ്പു​റം: 9605073974, 0483 2736320. പാ​ല​ക്കാ​ട്: 9847864766, 0491 2505309. തൃ​ശൂ​ർ: 9446141656, 0487 2362424. എ​റ​ണാ​കു​ളം: 9744091291, 0484 2423513. ഇ​ടു​ക്കി: 9446151657, 04862233111. കോ​ട്ട​യം: 9446052429, 0481 2562201. ആ​ല​പ്പു​ഴ: 9496548165, 0477 2238630. പ​ത്ത​നം​തി​ട്ട: 9946022317, 0468 2322515. കൊ​ല്ലം: 9061346417, 0474 2794002. തി​രു​വ​ന​ന്ത​പു​രം: 9495588736, 0471 2730045. ജി​ല്ല​ക​ളി​ൽ​നി​ന്ന് ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 1077ലേ​ക്കും വി​ളി​ക്കാം. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചോ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ചോ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ റ​വ​ന്യൂ മ​ന്ത്രി​യെ നേ​രി​ട്ട് അ​റി​യി​ക്കാം.


 

Tags:    
News Summary - heavy rain in Kerala, holiday declared in several districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.