കോഴിക്കോട്: മഴക്കെടുതിയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യോമഗതാഗതം നിർത്തിവെച്ചതിന് പിന്നാലെ ബംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കാൻ വിമാന കമ്പനികൾ സൗകര്യം ഏർപ്പെടുത്തുന്നില്ലെന്ന് പരാതി. ഷാർജയിൽ നിന്നും ദോഹയിൽ നിന്നും കൊച്ചിയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരെയാണ് ബംഗളുരു വിമാനത്താവളത്തിൽ വിമാന കമ്പനികൾ എത്തിച്ചത്.
സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയർവേസിലാണ് ബംഗളൂരുവിൽ എത്തിയതെന്ന് യാത്രക്കാർ പറഞ്ഞു. കൊച്ചിയിലേക്ക് വിമാനം പോകുന്നതെന്നാണ് വിമാന കമ്പനി അധികൃതർ യാത്ര പുറപ്പെടും മുമ്പ് അറിയിച്ചത്. 600 യാത്രക്കാരാണ് നാട്ടിലേക്ക് പോകാൻ സാധിക്കാതെ ബംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങിയത്.
ബുദ്ധിമുട്ടിലായ യാത്രക്കാരെ തിരുവനന്തപുരത്തോ കോഴിക്കോടോ എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ വിഷയത്തിൽ കേരളാ സർക്കാർ ഇടപെടണമെന്നും പ്രശ്ന പരിഹാരം ആകുന്നത് വരെ വിമാനത്താവളത്തിന് പുറത്തുവരില്ലെന്നും യാത്രക്കാർ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.