തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളിൽ രാക്ഷപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ ആവശ്യപ്പെട്ടു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ള ഔദ്യോഗിക സംവിധാനങ്ങളും ഉദ്യോഗസ്ഥന്‍മാരുടെ പ്രവര്‍ത്തനങ്ങളും ഏകോപിക്കുവാനും നിരീക്ഷിക്കുവാനും മന്ത്രിമാരേയും മുതിര്‍ന്ന ഉദ്യോഗസ്ഥരേയും നിയോഗിക്കണമെന്നും ഹസന്‍ പറഞ്ഞു.
നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രളയദുരിത ബാധിതരുടെ ജീവന്‍ രക്ഷിക്കാനും അവരെ സഹായിക്കാനും സജീവമായി രംഗത്തുണ്ടായിരിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.