വൈക്കം (കോട്ടയം): ഞായറാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും വൈക്കത്തും സമീപപ്രദേശങ്ങളിലും വൻ നാശനഷ്ടം. വൈക്കം മഹാദേവ ക്ഷേത്രത്തിെൻറ ഉൗട്ടുപുരയുടെയും കലാപീഠത്തിെൻറയും മേൽക്കൂര തകർന്നു. കനത്ത കാറ്റിൽ ഓടുകൾ നിലംപൊത്തുകയായിരുന്നു.
ടി.വി പുരം മേഖലയിലും നാശനഷ്ടം ഉണ്ടായി. മരങ്ങൾ വ്യാപകമായി കടപുഴകി. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. മുന്നൂേറാളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. മേഖലയിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുന്നു. ആളപായം ഉണ്ടായിട്ടില്ല.
ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിെൻറ മുന്നറിയിപ്പുണ്ട്. ഇതിെൻറ ഭാഗമായാണ് കേരളത്തിൽ ശക്തമായ മഴയും കാറ്റുമുള്ളത്. കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ല. എന്നാൽ, കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റിന്‍റെ സ്വാധീനം കൂടി പരിഗണിച്ചുകൊണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും 'യെല്ലോ' അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്നാട്ടിലും തീരപ്രദേശങ്ങളിൽ കനത്ത കാറ്റ് വീശിയടിക്കുകയാണ്. തീരമേഖലയിലുടനീളം ജാഗ്രത പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.