കണ്ണൂരിൽ മാവോവാദികൾക്കായി ഹെലികോപ്ടർ നിരീക്ഷണം

കേ​ള​കം: മാ​വോ​വാ​ദി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഹെ​ലി​കോ​പ്ട​ർ നി​രീ​ക്ഷ​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ട​ക​ക്കെ​ടു​ത്ത ഹെ​ലി​കോ​പ്ട​റി​ലാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ആ​റ​ളം-​കൊ​ട്ടി​യൂ​ർ വ​ന​മേ​ഖ​ല​ക​ളി​ൽ ഇ​രി​ട്ടി എ.​എ​സ്.​പി ത​പോ​ഷ്‌​ബ​സു മ​താ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​കാ​ശ നി​രീ​ക്ഷ​ണം.

മാ​ന​ന്ത​വാ​ടി-​ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് വ​ന​വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​ൻ ഓ​ഫി​സ് അ​ടി​ച്ചു ത​ക​ർ​ത്ത​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. ഏ​താ​നും ദി​വ​സം​കൂ​ടി വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ഹെ​ലി​കോ​പ്ട​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. വ​യ​നാ​ട് ത​ല​പ്പു​ഴ-​ക​മ്പ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് മാ​വോ​വാ​ദി​ക​ൾ ആ​റ​ളം, കൊ​ട്ടി​യൂ​ർ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി മേ​ഖ​ല​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Helicopter surveillance for Maoists in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.