സ്വർണക്കടത്തിന് സഹായം; നെടുമ്പാശ്ശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കസ്റ്റംസ് ഉദ്യോഗസ്ഥരായ അനീഷ്, ഉമേഷ് കുമാര്‍ സിങ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍‌ഡ് ചെയ്തത്. കള്ളക്കടത്ത് സ്വർണവുമായെത്തിയ യാത്രക്കാരനെ സഹായിച്ചെന്ന് ബോധ്യമായതിനാലാണ് നടപടി.

സൗദിയിൽ നിന്ന് എത്തിയ യാത്രക്കാരനെ സ്വർണവുമായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വര്‍ണം കടത്താന്‍ സഹായിക്കുകയും കള്ളക്കടത്ത് നടത്തിയവരില്‍ നിന്ന് പണം കൈപ്പറ്റുകയും ചെയ്തു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Tags:    
News Summary - help for gold smuggling Suspension of customs officials in Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.