ഹേമ കമ്മിറ്റി: പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കാൻ ദേശീയ വനിതാ കമീഷന്‍ കേരളത്തിലേക്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെടാൻ ദേശീയ വനിതാ കമ്മിഷൻ തീരുമാനം. കേരളത്തിലെത്തി ഇരയാക്കപ്പെട്ടവരിൽനിന്ന് മൊഴിയെടുക്കാനാണ് തീരുമാനം. ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് ആവശ്യപ്പെട്ട് കേരള സർക്കാരിന് ദേശീയ വനിതാ കമ്മിഷൻ കത്തയച്ചിരുന്നു. കേരളത്തിലെ ബി.ജെ.പി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയോട് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പുർണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ കത്തയച്ചത്.

ആഗസ്റ്റ് 31ന് അയച്ച കത്തിൽ ഇതുവരെയും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കമ്മിഷൻ അംഗങ്ങൾ കേരളത്തിലെത്തി ഇരയാക്കപ്പെട്ടവരുടെ മൊഴിയെടുക്കാൻ തീരുമാനിച്ചത്. കേരള ഹൈക്കോടതിക്ക്‌ പിന്നാലെ ദേശീയ വനിതാ കമ്മിഷനും വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നതോടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിക്കും.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ സാ​ക്ഷി​മൊ​ഴി​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണ​ത്തി​ന്‌ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്‌ മേ​ധാ​വി​ക്ക്‌ കൈ​മാ​റി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ നി​ർ​ണാ​യ​ക യോ​ഗ​ത്തി​ൽ മൊ​ഴി​യെ​ടു​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്‌. സം​ഘ​ത്തി​ലെ വ​നി​താ ഐ.​പി.​എ​സു​കാ​രാ​വും മൊ​ഴി​യെ​ടു​ക്കു​ക. ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്‌​തു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​ർ​ന്ന​ത്‌.

ഹൈ​കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്‌ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്റെ പൂ​ർ​ണ​രൂ​പം ക്രൈം​ബ്രാ​ഞ്ച്‌ മേ​ധാ​വി എ​ച്ച്‌. വെ​ങ്കി​ടേ​ഷി​ന്‌ സാം​സ്‌​കാ​രി​ക വ​കു​പ്പു സെ​ക്ര​ട്ട​റി കൈ​മാ​റി​യ​ത്‌. വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പു​റ​ത്തു​വി​ടാ​ത്ത റി​പ്പോ​ർ​ട്ടി​ന്റെ ഭാ​ഗം​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പൂ​ർ​ണ റി​പ്പോ​ർ​ട്ടാ​ണ്‌ കൈ​മാ​റി​യ​ത്‌. മൊ​ഴി​ക​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്‌ ന​ൽ​കി​യ​ത്‌. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​തു പ​രി​ശോ​ധി​ച്ചാ​ണ് കൂ​ടു​ത​ല്‍ മൊ​ഴി വേ​ണ്ടി​വ​രു​ന്ന​തും സ്വ​മേ​ധാ​യ കേ​സെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​തു​മാ​യ​വ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യ​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​ര്‍ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കും.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍ട്ട് നേ​ര​ത്തേ പൊ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും ല​ഭ്യ​മാ​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സി​നു​ള്ള സാ​ധ്യ​ത​ക​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പി​ന്നീ​ട് ക​മ്മി​റ്റി റി​പ്പോ​ര്‍ട്ട് വി​വ​രാ​വ​കാ​ശ​പ്ര​കാ​രം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. തു​ട​ര്‍ന്നാ​ണ് പൂ​ര്‍ണ റി​പ്പോ​ര്‍ട്ട് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റാ​ന്‍ കോ​ട​തി നി​ര്‍ദേ​ശി​ച്ച​ത്. ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് ഹൈ​കോ​ട​തി​ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

Tags:    
News Summary - Hema Committee report impact: National Commission for Women seeks release of full report amid sexual harassment allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.