സർക്കാർ വേട്ടക്കാർക്കൊപ്പം, കോൺക്ലേവ് നടത്തിയാൽ തടയുമെന്ന് വി.ഡി.സതീശൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി നടത്താൻ തീരുമാനിച്ച കോൺക്ലേവ് തടയുമെന്നും വി.ഡി.സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ കോൺക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്.

ഒരു കാരണവശാലും അതു നടത്താന്‍ പാടില്ല. സിനിമയിലെ എല്ലാവരും കുറ്റക്കാരൊന്നുമല്ല, എന്നാല്‍ കുറ്റം ചെയ്ത ആളുകളെ, പോക്‌സോ അടക്കമുള്ള കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്നേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു.

റിപ്പോർട്ട് നാലരവർഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് ഗുരുതരമായ കുറ്റമാണ്. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണ്. കേസെടുക്കാൻ പറ്റില്ലെന്ന ബെഹ്റയുടെ ഉപദേശം സർക്കാർ ആഗ്രഹിച്ചതാണ്. ബെഹ്‌റയല്ല, കേസെടുക്കാണോ വേണ്ടയോ എന്ന തീരുമാനം അറിയിക്കേണ്ടത്. ഇരകളുടെ അഭിമാനം സംരക്ഷിക്കാൻ എല്ലാവരും തയാറാവണമെന്നും സതീശൻ പറഞ്ഞു.

ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണം. രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് ഇതിനെ കാണുന്നത്. സർക്കാർ നടത്തുമെന്നു പറയുന്ന കോൺക്ലേവ് തട്ടിപ്പാണെന്നും വിഡി സതീശൻ പറഞ്ഞു.

സിനിമയിലെ എല്ലാവരും കുറ്റക്കാരൊന്നുമല്ല, എന്നാല്‍ കുറ്റം ചെയ്ത ആളുകളെ, പോക്‌സോ അടക്കമുള്ള കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്നേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതിനുള്ള നടപടിയെടുത്തില്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായ നടപടികളിലേക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഗുരുതരമായ കുറ്റങ്ങളാണ് നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആ വിവരങ്ങള്‍ സര്‍ക്കാരിന് മുമ്പിലുണ്ട്. മൊഴിയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് സീനിയറായ വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ ടീം രൂപീകരിച്ച് അന്വേഷിക്കാനാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - Hema Committee Report: V.D. Satheesan will prevent the conclave if held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.