സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ല -പി. രാജീവ്

തിരുവനന്തപുരം: ഭരണഘടനക്കെതിരായ പ്രസംഗത്തിൽ സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്ന് മന്ത്രി പി രാജീവ്. അദ്ദേഹത്തിന്റെ ഭാഗം കൂടി ഹൈകോടതി കേള്‍ക്കേണ്ടതായിരുന്നെന്നും പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

സജി ചെറിയാനെ കൂടി കേള്‍ക്കണം. മന്ത്രിസ്ഥാനത്ത് ഇരുന്ന് കൊണ്ട് തന്നെ അന്വേഷണം നേരിടാം. അത്തരത്തില്‍ സുപ്രീംകോടതി ഉത്തരവുണ്ട് -പി. രാജീവ് പറഞ്ഞു.

സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ധാർമികത മുൻനിർത്തി സജി ചെറിയാൻ ഭരണഘടന വിരുദ്ധ പരാമർശത്തിന്റെ പേരിൽ നേരത്തേ രാജിവെച്ചതാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയിൽ പ്രസംഗിച്ചതാണ് വിവാദമായത്. ഇതുസംബന്ധിച്ച കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് പുനഃരന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസിന്‍റെ അന്തിമ റിപ്പോർട്ട് റദ്ദാക്കിയ കോടതി, അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിടണമെന്നും നിർദേശിച്ചിരുന്നു. പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ഉപയോഗിച്ച കുന്തം, കുടച്ചക്രം എന്നീ വാക്കുകൾ അനാദരവ് ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Tags:    
News Summary - no morality issue in Saji Cherian continuing as minister -P Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.